---
title: "#highcourt | 'കുഞ്ഞുമനസുകളിൽ രാഷ്ട്രീയം കുത്തിവെയ്ക്കേണ്ട, വിലക്ക് ലംഘിച്ചാൽ കടുത്ത നടപടി'; നവകേരള സദസിനെകുറിച്ച് ഹൈക്കോടതി"
english_title: "Highcourt "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166214/highcourt"
published_at: "2023-12-01T05:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656927a811fd5_download_(22).jpeg"
keywords: []
---

# #highcourt | 'കുഞ്ഞുമനസുകളിൽ രാഷ്ട്രീയം കുത്തിവെയ്ക്കേണ്ട, വിലക്ക് ലംഘിച്ചാൽ കടുത്ത നടപടി'; നവകേരള സദസിനെകുറിച്ച് ഹൈക്കോടതി

> **Lead Summary:** **കൊച്ചി:** കോടതി വിലക്കിയിട്ടും നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവകരമെന്ന് ഹൈക്കോടതി. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഇത്രയും ചെറുപ്പത്തിൽ മനസുകളിലേക്ക് രാഷ്ട്രീയം കുത്തിവക്കണ്ട. എല്ലാവർക്കും രാഷ്ട്രീയം ഉണ്ടായിക്കോളുമെന്നും കോടതി പറഞ്ഞു.

## Article Content

**കൊച്ചി:** കോടതി വിലക്കിയിട്ടും നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവകരമെന്ന് ഹൈക്കോടതി. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഇത്രയും ചെറുപ്പത്തിൽ മനസുകളിലേക്ക് രാഷ്ട്രീയം കുത്തിവക്കണ്ട. എല്ലാവർക്കും രാഷ്ട്രീയം ഉണ്ടായിക്കോളുമെന്നും കോടതി പറഞ്ഞു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന്റെ ഉപഹർജിയാണ് കോടതി പരിഗണിച്ചത്. വിഷയത്തിൽ സർക്കാർ ഇതുവരെ എടുത്ത നടപടികൾ വിശദീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹർജി അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കും. മലപ്പുറം എടപ്പാളില്‍ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം നേരം റോഡിരികില്‍ നിര്‍ത്തിയതിന്റെ ദൃശ്യങ്ങളടക്കമായിരുന്നു പി.കെ.നവാസ് ഉപഹർജി സമർപ്പിച്ചത്. എടപ്പാള്‍ തുയ്യം ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ഉച്ചയ്ക്ക് ഒന്നരയോടെ റോഡരികില്‍ നിര്‍ത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166214/highcourt)