---
title: "കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു "
english_title: "Accident Scooter passenger died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16622/accident-scooter-passenger-died"
published_at: "2021-12-17T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bcc7f2225ce_PicsArt_12-17-10.54.06.jpg"
keywords: []
---

# കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു 

> **Lead Summary:** ഇരിട്ടി : സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. പടിയൂർ നിടിയോടി പെട്രോൾ പാമ്പിന് സമീപത്തെ തിടിൽ വീട്ടിൽ ടി.വി. അനൂപ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഇരിട്ടി - ഇരിക്കൂർ റോഡിൽ വീടിന് സമീപത്ത് തന്നെയായിരുന്നു അപകടം.

## Article Content

ഇരിട്ടി : സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. പടിയൂർ നിടിയോടി പെട്രോൾ പാമ്പിന് സമീപത്തെ തിടിൽ വീട്ടിൽ ടി.വി. അനൂപ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഇരിട്ടി - ഇരിക്കൂർ റോഡിൽ വീടിന് സമീപത്ത് തന്നെയായിരുന്നു അപകടം.

ചെങ്കൽ തൊഴിലാളിയായ അനൂപ് ഇരിക്കൂർ ഭാഗത്തുനിന്നും വീട്ടിലേക്ക് വരുന്നതിനിടെ ഇരിട്ടി ഭാഗത്തു നിന്നും പടിയൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അനൂപിനെ നാട്ടുകാർ ചേർന്ന് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പടിയൂരിലെ കുമാരന്റെയും പത്മിനിയുടെയും മകനാണ്. ഭാര്യ : ധനശ്രീ. മക്കൾ : നക്ഷത്ര, ആദി കൃഷ്ണ .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16622/accident-scooter-passenger-died)