---
title: "#appoinment | മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ നിയമനം"
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166250/appoinment"
published_at: "2023-12-01T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656957e4920d2_download_(34).jpeg"
keywords: []
---

# #appoinment | മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ നിയമനം

> **Lead Summary:** പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (ബോയ്സ്) 2023-24 അധ്യയന വര്‍ഷം ഹയര്‍ സെക്കണ്ടറി വിഭാഗത്തിലേക്ക് മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ (ഹോസ്റ്റല്‍ വാര്‍ഡന്‍) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

## Article Content

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (ബോയ്സ്) 2023-24 അധ്യയന വര്‍ഷം ഹയര്‍ സെക്കണ്ടറി വിഭാഗത്തിലേക്ക് മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ (ഹോസ്റ്റല്‍ വാര്‍ഡന്‍) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

ഡിഗ്രി, ബി എഡ് എന്നിവയാണ് യോഗ്യത. പ്രായപരിധി 22നും 41നും ഇടയില്‍. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും സഹിതം ഡിസംബര്‍ ആറിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ഐ ടി ഡി പി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0460 2996794, 9496284860. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166250/appoinment)