---
title: "#simcard | പുതിയ സിം കാര്‍ഡ് നിയമങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍"
english_title: "Simcard"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166302/simcard"
published_at: "2023-12-01T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656981d4aaaf1_download_(77).jpeg"
keywords: []
---

# #simcard | പുതിയ സിം കാര്‍ഡ് നിയമങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

> **Lead Summary:** പുതിയ സിം കാര്‍ഡ് നിയമങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍.സിം ഡീലര്‍മാരുടെ പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. ഡിജിറ്റല്‍ തട്ടിപ്പ് തടയാന്‍ സിം കാര്‍ഡുകളുടെ മൊത്ത വില്‍പന സര്‍ക്കാര്‍ നിര്‍ത്തിവച്ചു. പോയിന്റ് ഓഫ് സെയില്‍ ഏജന്റുമാര്‍ ടെലികോം സേവന ദാതാക്കളുമായി കരാര്‍ ഒപ്പിടും.

## Article Content

പുതിയ സിം കാര്‍ഡ് നിയമങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍.സിം ഡീലര്‍മാരുടെ പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. ഡിജിറ്റല്‍ തട്ടിപ്പ് തടയാന്‍ സിം കാര്‍ഡുകളുടെ മൊത്ത വില്‍പന സര്‍ക്കാര്‍ നിര്‍ത്തിവച്ചു. പോയിന്റ് ഓഫ് സെയില്‍ ഏജന്റുമാര്‍ ടെലികോം സേവന ദാതാക്കളുമായി കരാര്‍ ഒപ്പിടും.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ പിഒഎസ് ഏജന്റുമാര്‍ക്ക് 10 ലക്ഷം രൂപ പിഴയും മൂന്നു വര്‍ഷത്തേക്ക് അവരുടെ സേവനം അവസാനിപ്പിക്കും. ഒരു ഐഡി കാര്‍ഡില്‍ ഉപഭോക്താവിന് 9 സിം കാര്‍ഡുകള്‍ വരെ വാങ്ങാനാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166302/simcard)