---
title: "ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍; കസ്റ്റഡിയിലായത് ദമ്പതികളും മകളും"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166388/arrested"
published_at: "2023-12-01T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6569dfaaf2a47_n56146152017014372780970d2fc0b790cf487e30f858dcf870de011f20069cc21ad2be3e500d333e98ec25.jpg"
keywords: []
---

# ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍; കസ്റ്റഡിയിലായത് ദമ്പതികളും മകളും

> **Lead Summary:** **കൊല്ലം: **ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കസ്റ്റഡിയിലായിരിക്കുന്നത് ദമ്ബതികളും മകളും. ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും ഭാര്യയും മകളുമാണ് കസ്റ്റഡിയില്‍. പത്മകുമാറിന്റെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളിലേതിന് സമാനമായി സ്വിഫ്റ്റ് ഡിസയര്‍ പത്മകുമാറിന്റെ വീടിന് മുന്നിലുണ്ട്.

## Article Content

**കൊല്ലം: **ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കസ്റ്റഡിയിലായിരിക്കുന്നത് ദമ്ബതികളും മകളും. ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും ഭാര്യയും മകളുമാണ് കസ്റ്റഡിയില്‍. പത്മകുമാറിന്റെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളിലേതിന് സമാനമായി സ്വിഫ്റ്റ് ഡിസയര്‍ പത്മകുമാറിന്റെ വീടിന് മുന്നിലുണ്ട്.

ഇന്ന് ഉച്ചയോടെയാണ് തമിഴ്‌നാട് തെങ്കാശി പുളിയറയില്‍ നിന്ന് കൊല്ലം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 3 പേരെയും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലായവര്‍ തമിഴ്‌നാട്ടിലേക്ക് പോയത് ഇന്നലെ വൈകിട്ടാണെന്നാണ് വിവരം. ഇന്നലെ പകലും ഇവര്‍ കൊല്ലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നു. നിലവില്‍ ഇവരെ അടൂര്‍ ക്യാംപിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന നീല കാറും അടൂരിലെത്തിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166388/arrested)