---
title: "കേരള സ‍‍ര്‍വകലാശാല സെനറ്റ് ലിസ്റ്റ് വെട്ടിത്തിരുത്തി ഗവര്‍ണര്‍; എബിവിപി - ബിജെപി ബന്ധമുള്ളവരെ ചേര്‍ത്തു"
english_title: "Governor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166389/governor"
published_at: "2023-12-01T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6569e0d1ea411_n5614630581701437534519ffacea87563024b721c2a4d288bca7ad8886310bc69f82a417a1d12ec160001e.jpg"
keywords: []
---

# കേരള സ‍‍ര്‍വകലാശാല സെനറ്റ് ലിസ്റ്റ് വെട്ടിത്തിരുത്തി ഗവര്‍ണര്‍; എബിവിപി - ബിജെപി ബന്ധമുള്ളവരെ ചേര്‍ത്തു

> **Lead Summary:** **തിരുവനന്തപുരം: **കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണ്ണരുടെ നോമിനികളായി ബിജെപി ബന്ധമുള്ളവരെ ഉള്‍പ്പെടുത്തി. സെനറ്റിലെ 17 പേരില്‍ സ‍ര്‍വകലാശാല നിര്‍ദ്ദേശിച്ച പട്ടിക തിരുത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തനിക്ക് താത്പര്യമുള്ളവരെ ഉള്‍പ്പെടുത്തിയത്.

## Article Content

**തിരുവനന്തപുരം: **കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണ്ണരുടെ നോമിനികളായി ബിജെപി ബന്ധമുള്ളവരെ ഉള്‍പ്പെടുത്തി. സെനറ്റിലെ 17 പേരില്‍ സ‍ര്‍വകലാശാല നിര്‍ദ്ദേശിച്ച പട്ടിക തിരുത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തനിക്ക് താത്പര്യമുള്ളവരെ ഉള്‍പ്പെടുത്തിയത്.

സര്‍വകലാശാല സെനറ്റില്‍ 17 പേരില്‍ എബിവിപി, ബിജെപി അനുകൂലികളെയും ബിജെപി അനുകൂല അധ്യാപക സംഘടനാ നേതാക്കളെയും ഉള്‍പ്പെടുത്തി. ജന്മഭൂമി സ്പെഷ്യല്‍ കറസ്പോണ്ടന്റും ഗവര്‍ണറുടെ നോമിനിയായി സെനറ്റില്‍ ഉണ്ട്. സര്‍വ്വകലാശാല നിര്‍ദ്ദേശിച്ച പേരുകള്‍ വെട്ടിയാണ് ഗവര്‍ണര്‍ പുതിയ പേരുകള്‍ ചേര്‍ത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166389/governor)