---
title: "യുകെയില്‍ കാണാതായ ഇന്ത്യൻ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166413/dead"
published_at: "2023-12-01T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6569f22c6d332_n5614621901701441966174b757f12425ac54b4dfc12f452427c84b236563d74dffdc7c522083c95e633819.jpg"
keywords: []
---

# യുകെയില്‍ കാണാതായ ഇന്ത്യൻ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **ലണ്ടൻ:** യുകെയില്‍ കാണാതായ ഇന്ത്യൻ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. മിത്കുമാര്‍ പട്ടേല്‍ ആണ് മരിച്ചത്. ലണ്ടനിലെ തെയിംസ് നദിയില്‍ നിന്നാണ് മിത്കുമാറിന്‍റെ മൃതദഹേം കണ്ടെത്തിയത്. കഴിഞ്ഞമാസം മുതല്‍ മിത്കുമാറിനെ കാണാതായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് മിത്കുമാര്‍ ഉന്നതപഠനത്തിനായി ലണ്ടനിലെത്തിയത്. നവംബര്‍ 17മുതല്‍ കാണാതാവുകയായിരുന്നു.

## Article Content

**ലണ്ടൻ:** യുകെയില്‍ കാണാതായ ഇന്ത്യൻ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. മിത്കുമാര്‍ പട്ടേല്‍ ആണ് മരിച്ചത്. ലണ്ടനിലെ തെയിംസ് നദിയില്‍ നിന്നാണ് മിത്കുമാറിന്‍റെ മൃതദഹേം കണ്ടെത്തിയത്. കഴിഞ്ഞമാസം മുതല്‍ മിത്കുമാറിനെ കാണാതായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് മിത്കുമാര്‍ ഉന്നതപഠനത്തിനായി ലണ്ടനിലെത്തിയത്. നവംബര്‍ 17മുതല്‍ കാണാതാവുകയായിരുന്നു.

മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് നിഗമനം. നവംബര്‍ 20മുതല്‍ ഷെഫീല്‍ഡ് ഹാലം യൂണിവേഴ്സിറ്റിയില്‍ ബിരുദ പഠനത്തിനൊപ്പം ആമസോണില്‍ പാര്‍ടൈം ജോലിയും ചെയ്യേണ്ടതായിരുന്നു മിത്കുമാര്‍.

തിരോധാനത്തിനു പിന്നാലെ മിത്കുമാറിന്‍റെ ബന്ധു ധനസമാഹരണം തുടങ്ങിയിരുന്നു. ഈ തുക കുടുംബത്തിന് കൈമാറുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166413/dead)