---
title: "സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166440/dead"
published_at: "2023-12-01T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656a0d54a1b8a_n5615122761701448914271d1b51129d3016d44e9602c06eeb3a6d75d68151f2f76e0fb755d5dcc782e9818.jpg"
keywords: []
---

# സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു

> **Lead Summary:** **മലപ്പുറം:** ചിറവല്ലൂരില്‍ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ചിറവല്ലൂര്‍ മൂപ്പറം സ്വദേശി ജാസിമിന്‍റെ മക്കളായ ജിഷാദ് (എട്ട്) മുഹമ്മദ് (ആറ്) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചിനാണ് സംഭവം. വീടിനടുത്തുള്ള വയലില്‍ പോയ കുട്ടികളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ വീടിന് പുറകിലുള്ള കുളത്തില്‍ കുട്ടികളെ കണ്ടെത്തി.

## Article Content

**മലപ്പുറം:** ചിറവല്ലൂരില്‍ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ചിറവല്ലൂര്‍ മൂപ്പറം സ്വദേശി ജാസിമിന്‍റെ മക്കളായ ജിഷാദ് (എട്ട്) മുഹമ്മദ് (ആറ്) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചിനാണ് സംഭവം. വീടിനടുത്തുള്ള വയലില്‍ പോയ കുട്ടികളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ വീടിന് പുറകിലുള്ള കുളത്തില്‍ കുട്ടികളെ കണ്ടെത്തി.

ഉടൻതന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166440/dead)