---
title: "മുറുക്ക് തൊണ്ടയില്‍ കുടുങ്ങി: ഒന്നര വയസുകാരന് ദാരുണാന്ത്യം"
english_title: "Alappuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166452/alappuzha"
published_at: "2023-12-02T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656a7cee11000_IMG-20231202-WA0000.jpg"
keywords: []
---

# മുറുക്ക് തൊണ്ടയില്‍ കുടുങ്ങി: ഒന്നര വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** ***ആലപ്പുഴ***: മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. പാലക്കാട് പുതുക്കോട് തെക്കേപൊറ്റ ഇരട്ടക്കുളമ്പില്‍ വിജീഷിന്റെയും തഴക്കര പഞ്ചായത്ത് എട്ടാംവാര്‍ഡില്‍ മാങ്കാംകുഴി മലയില്‍ പടീറ്റതില്‍ ദിവ്യയുടെയും ഇരട്ടക്കുഞ്ഞുങ്ങളിലെ മകന്‍ വൈഷ്ണവ് ആണ് മരിച്ചത്. ദിവ്യയുടെ മാങ്കാംകുഴിയിലെ വീട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം.

## Article Content

***ആലപ്പുഴ***: മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. പാലക്കാട് പുതുക്കോട് തെക്കേപൊറ്റ ഇരട്ടക്കുളമ്പില്‍ വിജീഷിന്റെയും തഴക്കര പഞ്ചായത്ത് എട്ടാംവാര്‍ഡില്‍ മാങ്കാംകുഴി മലയില്‍ പടീറ്റതില്‍ ദിവ്യയുടെയും ഇരട്ടക്കുഞ്ഞുങ്ങളിലെ മകന്‍ വൈഷ്ണവ് ആണ് മരിച്ചത്. ദിവ്യയുടെ മാങ്കാംകുഴിയിലെ വീട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം.

കുഞ്ഞിന് കഴിക്കാന്‍ കൊടുത്ത മുറുക്ക് തൊണ്ടയില്‍ കുടുങ്ങി. ഉടന്‍ തന്നെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. വൈഷ്ണവിന്റെ സഹോദരി വൈഗ. ദിവ്യയുടെ അച്ഛന്‍ മോഹന്‍ദാസ് പക്ഷാഘാതം വന്ന് കിടപ്പിലാണ്. അമ്മ പ്രസന്ന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166452/alappuzha)