---
title: "ആട് വളര്‍ത്തല്‍ പരിശീലനം"
english_title: "Goat rearing training"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16655/goat-rearing-training"
published_at: "2021-12-18T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd659d81146_images - 2021-12-18T100734.065.jpeg"
keywords: []
---

# ആട് വളര്‍ത്തല്‍ പരിശീലനം

> **Lead Summary:** കണ്ണൂര്‍ :സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന വ്യാവസായികാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തലിനായുള്ള പരിശീലന പരിപാടി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ തുടങ്ങി.

## Article Content

കണ്ണൂര്‍ :സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന വ്യാവസായികാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തലിനായുള്ള പരിശീലന പരിപാടി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ തുടങ്ങി.

രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എം പി ഗിരീഷ് ബാബു, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ. ഒ എം അജിത, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ മുരളീധരന്‍, ഫീല്‍ഡ് ഓഫീസര്‍ ടി രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ഡോ.വി പ്രശാന്ത്, ഡോ എം പി സുജന്‍, ഡോ. സി പി പ്രസാദ് എന്നിവര്‍ ക്ലാസെടുത്തു. നാലു ദിവസം നീണ്ടുനില്‍ക്കുന്നതാണ് പരിശീലനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16655/goat-rearing-training)