---
title: "സമസ്ത കേരള സുന്നി ബാലവേദിയുടെ ജില്ലാ സമ്മേളനം നാളെ പുഷ്പഗിരിയിൽ"
english_title: " District"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166565/district"
published_at: "2023-12-02T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656afde8b9e41_IMG-20231202-WA0004.jpg"
keywords: []
---

# സമസ്ത കേരള സുന്നി ബാലവേദിയുടെ ജില്ലാ സമ്മേളനം നാളെ പുഷ്പഗിരിയിൽ

> **Lead Summary:** സമസ്ത കേരള സുന്നി ബാലവേദിയുടെ മുപ്പതാം വാർഷികത്തിനോടനുബന്ധിച്ചുള്ള ജില്ലാ സമ്മേളനം നാളെ പുഷ്പഗിരി നന്മ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ തളിപ്പറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

സമസ്ത കേരള സുന്നി ബാലവേദിയുടെ മുപ്പതാം വാർഷികത്തിനോടനുബന്ധിച്ചുള്ള ജില്ലാ സമ്മേളനം നാളെ പുഷ്പഗിരി നന്മ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ തളിപ്പറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജില്ലയിൽ സമസ്തയുടെ കീഴിൽ രജിസ്റ്റർ ചെയ്ത 780 മദ്റസകൾ ഉൾപ്പെടുന്ന 53 റെയ്ഞ്ചുകളിൽ നിന്നും 10 മേഖലാ കമ്മറ്റികളിൽ നിന്നുമുള്ള 1166 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

ഞായറാഴ്ച്ച രാവിലെ 8 മണിക്ക് നന്മ ഓഡിറ്റോറിയത്തിലെ വരക്കൽ നഗറിൽ പി.പി ഉമർമുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുനീർ കുന്നത്ത് അധ്യക്ഷത വഹിക്കും.

അദബ്, അറിവ്, അർപ്പണം എന്നീ സെഷനുകളിലായി വിവിധ പരിപാടികളും കലാവിരുന്നും നടക്കും. സമാപന പരിപാടി പാണക്കാട് സയ്യിദ് നിയാസ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അബ്ദു സമദ് മുട്ടം അധ്യക്ഷനാകും.

ഡിസംബർ 25, 26 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ജില്ലയിൽ നിന്നും 1100 പ്രതിനിധികൾ പങ്കെടുക്കും.

തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ അബ്ദുൽ ശുക്കൂർ ഫൈസി പുഷ്പഗിരി, ഹൈദരലി ഫൈസി, മുനീർ കുന്നത്ത്, ജാഫർ ദാരിമി ഞണ്ടുമ്പലം, ഷെഫീഖ് ദാരിമി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166565/district)