---
title: "വികസിത ഭാരത് സങ്കല്പ യാത്ര: കർഷകർക്കായി ഡ്രോൺ പ്രദർശനം നടത്തി"
english_title: "Development bharat "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166569/development-bharat"
published_at: "2023-12-02T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b01aa5df11_IMG-20231202-WA0008.jpg"
keywords: []
---

# വികസിത ഭാരത് സങ്കല്പ യാത്ര: കർഷകർക്കായി ഡ്രോൺ പ്രദർശനം നടത്തി

> **Lead Summary:** **പയ്യന്നൂർ** : കേന്ദ്ര ക്ഷേമ വികസന പദ്ധതികൾ സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ പരിചയപ്പെടുത്തുന്ന വികസിത ഭാരത് സങ്കല്പ് യാത്ര ജില്ലയിൽ തുടരുന്നു. ചെറുതാഴം, മാടായി പഞ്ചായത്തുകളിൽ വിവര വിദ്യാഭ്യാസ വിനിമയ വാഹനത്തിൽ വികസന പദ്ധതികൾ സംബന്ധിച്ച ചെറു വീഡിയോകൾ പ്രദർശിപ്പിച്ചു.

## Article Content

**പയ്യന്നൂർ** : കേന്ദ്ര ക്ഷേമ വികസന പദ്ധതികൾ സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ പരിചയപ്പെടുത്തുന്ന വികസിത ഭാരത് സങ്കല്പ് യാത്ര ജില്ലയിൽ തുടരുന്നു. ചെറുതാഴം, മാടായി പഞ്ചായത്തുകളിൽ വിവര വിദ്യാഭ്യാസ വിനിമയ വാഹനത്തിൽ വികസന പദ്ധതികൾ സംബന്ധിച്ച ചെറു വീഡിയോകൾ പ്രദർശിപ്പിച്ചു.

ചെറുതാഴത്ത് നടന്ന യാത്രാ പരിപാടി പഞ്ചായത്ത് സെക്രട്ടറി കെ.ശിവദാസനും മാടായി പഞ്ചായത്തിൽ വൈസ് പ്രസിഡൻറ് പി വി ധനലക്ഷമിയും പരിപാടി ഉദ്ഘാടനം ചെയ്തു.

വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് വിദഗ്ധർ ക്ലാസെടുത്തു. ചെറുതാഴം ശ്രീസ്ഥവയലിൽ പാലോട്ട് കാവ് പരിസരത്ത് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നതിന്റെ പ്രദർശനം സംഘടിപ്പിച്ചു.

പ്രധാനമന്ത്രി ഉജ്വല യോജനയിൽ പെടുത്തി ഗുണഭോക്താക്കൾക്ക് രണ്ട് പഞ്ചായത്തുകളിലും പാചക വാതക കണക്ഷനുകൾ നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166569/development-bharat)