---
title: " കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്. എസ് യൂണിറ്റ്  ഞാറ്നടിൽ ഉത്സവം നടത്തി"
english_title: "Kannur kunjimangalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166572/kannur-kunjimangalam"
published_at: "2023-12-02T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b03cd5d0dc_IMG-20231202-WA0009.jpg"
keywords: []
---

#  കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്. എസ് യൂണിറ്റ്  ഞാറ്നടിൽ ഉത്സവം നടത്തി

> **Lead Summary:** **കണ്ണൂർ**: കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്. എസ് യൂണിറ്റ് ഹരിതം നെൽകൃഷിയുടെ ഭാഗമായി കിഴക്കാനി കോറവയൽ പാടശേഖരത്ത് ഞാറ് നടിൽ ഉത്സവം നടത്തി.

## Article Content

**കണ്ണൂർ**: കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്. എസ് യൂണിറ്റ് ഹരിതം നെൽകൃഷിയുടെ ഭാഗമായി കിഴക്കാനി കോറവയൽ പാടശേഖരത്ത് ഞാറ് നടിൽ ഉത്സവം നടത്തി.

കോറവയൽ പാടശേഖരസമിതി സെക്രട്ടറി യു. ഭാസ്ക്കരൻ ഞാറ് നടീൽ ഉദ്ഘാടനം ചെയ്തു. വി. ഫാർമർ എം. പവിത്ര, കെ. ഗീത, പ്രോഗ്രാം ഓഫീസർ സിന്ധു പടോളി, വളണ്ടിയർ ലീഡർമാരായ കാർത്തിക് രമേശൻ, വാണി മുരളീധരൻ, എന്നിവർ നേതൃത്വം നൽകി.

പുതുതലമുറക്ക് കാർഷികവൃത്തിയിൽ താല്പര്യം ഉണർത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉദ്ഘാടകൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166572/kannur-kunjimangalam)