---
title: "സ്ത്രീപക്ഷ നവകേരളം  പരിപാടി ഇന്ന് തിരിതെളിയും"
english_title: "Women's New Kerala program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16658/womens-new-kerala-program"
published_at: "2021-12-18T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd68a5f1182_images - 2021-12-18T102031.795.jpeg"
keywords: []
---

# സ്ത്രീപക്ഷ നവകേരളം  പരിപാടി ഇന്ന് തിരിതെളിയും

> **Lead Summary:** സ്ത്രീപീഡനത്തിനെതിരെ സ്ത്രീപക്ഷ നവകേരളം എന്ന ബൃഹത്തായ പ്രചരണ പരിപാടിക്ക് ഇന്ന് തിരിതെളിയും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

## Article Content

സ്ത്രീപീഡനത്തിനെതിരെ സ്ത്രീപക്ഷ നവകേരളം എന്ന ബൃഹത്തായ പ്രചരണ പരിപാടിക്ക് ഇന്ന് തിരിതെളിയും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

സമൂഹത്തില്‍ ഉണ്ടാവുന്ന സ്ത്രീവിരുദ്ധമായ പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും മറ്റും ഇല്ലാതാക്കാനുതകുന്ന സര്‍വതല സ്പര്‍ശിയായ ക്യാമ്പയിനാണ് സ്ത്രീപക്ഷ നവകേരളത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

ഇന്നു മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടുവരെ നീണ്ടുനില്‍ക്കുന്ന ഒന്നാംഘട്ട ക്യാമ്പയിനും തുടര്‍പരിപാടികളും സ്ത്രീപക്ഷ നവകേരളത്തിനോട് അനുബന്ധിച്ചാകും ഇത്തവണ സംഘടിപ്പിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16658/womens-new-kerala-program)