---
title: "തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ ഗൂഢാലോചന: ഗവര്‍ണര്‍"
english_title: "Governor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166603/governor"
published_at: "2023-12-02T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b2f7a518ef_n561746424170152324035506f9b94a75bae04394a8347eb15d7f0f300c816c8997c38be880cbf9d6bcaa99.jpg"
keywords: []
---

# തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ ഗൂഢാലോചന: ഗവര്‍ണര്‍

> **Lead Summary:** **കൊച്ചി:** മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിരുത്തരവാദിത്തപരമായ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ ഗൂഢാലോചനയാണ്. സര്‍ക്കാരും അതിന്‍റെ ഭാഗമാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

## Article Content

**കൊച്ചി:** മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിരുത്തരവാദിത്തപരമായ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ ഗൂഢാലോചനയാണ്. സര്‍ക്കാരും അതിന്‍റെ ഭാഗമാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

രാജാവിനോടോ വ്യക്തികളോടോ അല്ല വിധേയത്വം കാണിക്കേണ്ടത്. ഭരണഘടനയോടാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍മാര്‍ ആരുടേയും സമ്മര്‍ദത്തിനു വഴങ്ങേണ്ടതില്ല. സമ്മര്‍ദ്ദം ഉണ്ടായാല്‍ തന്നോട് റിപ്പോര്‍ട്ട് ചെയ്യാന്‍ അറിയിക്കും. 

2019ല്‍ തനിക്കെതിരെ ശാരീരിക ആക്രമണമാണ് ഉണ്ടായത്. ഇതില്‍ പരാതിയില്ലാതെ തന്നെ നടപടിയെടുക്കാമായിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. ആസൂത്രിത ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നത്. സര്‍ക്കാരും ആ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. 

സര്‍ക്കാരിന് പണമില്ലെന്ന് പറയുമ്ബോഴും ക്ലിഫ് ഫൗസില്‍ നീന്തല്‍കുളം നവീകരിക്കുകയാണ്. രാജ്ഭവനില്‍ നീന്തല്‍ക്കുളമൊന്നുമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166603/governor)