---
title: "ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പെട്ട് മൂന്നുപേര്‍ക്ക് പരിക്ക്"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166604/accident"
published_at: "2023-12-02T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b300d1455e_n5617454961701523385120b50fcb7af3ae9dcb0054e78b4bde7ca5613bc1095e825a4265ea4e316ba862a9.jpg"
keywords: []
---

# ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പെട്ട് മൂന്നുപേര്‍ക്ക് പരിക്ക്

> **Lead Summary:** **പാലാ:** രാമപുരം റോഡില്‍ മുണ്ടുപാലത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**പാലാ:** രാമപുരം റോഡില്‍ മുണ്ടുപാലത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശബരിമലയില്‍ ദര്‍ശനത്തിന് ശേഷം മടങ്ങുകയായിരുന്ന കോതമംഗലം സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം.

പോലീസും, ഫയര്‍ഫോഴ്സും എത്തി ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തില്‍ ഓട്ടോ‌യുടെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166604/accident)