---
title: "സോളാര്‍ ഗൂഢാലോചന കേസ്; ഗണേഷ് കുമാറിനു ജാമ്യം"
english_title: "Ganesh "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166605/ganesh"
published_at: "2023-12-02T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b338c3d10a_n5617260381701524235169302c2fddf2543d8d25045ef0a7cce39f3ae1131553c3e2df3140993219e78c62.jpg"
keywords: []
---

# സോളാര്‍ ഗൂഢാലോചന കേസ്; ഗണേഷ് കുമാറിനു ജാമ്യം

> **Lead Summary:** **കൊല്ലം: **സോളാര്‍ ഗൂഢാലോചന കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് ജാമ്യം. കൊട്ടാരക്കര കോടതിയില്‍ നേരിട്ടെത്തിയാണ് ഗണേഷ് ജാമ്യമെടുത്തത്. കൊട്ടാരക്കര ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

## Article Content

**കൊല്ലം: **സോളാര്‍ ഗൂഢാലോചന കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് ജാമ്യം. കൊട്ടാരക്കര കോടതിയില്‍ നേരിട്ടെത്തിയാണ് ഗണേഷ് ജാമ്യമെടുത്തത്. കൊട്ടാരക്കര ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

സോളാര്‍ ഗൂഢാലോചന കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന ഗണേഷ് കുമാറിന്‍റെ ഹര്‍ജിയും നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യവും ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഗണേഷ് കുമാര്‍ കൊട്ടാരക്കര കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന നിദേശമാണ് ഹൈക്കോടതി നല്‍കിയത്. 

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി അന്വേഷണ കമ്മീഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ കൃത്രിമം നടത്തി നാല് പേജ് കൂട്ടിച്ചേര്‍ത്തെന്നും ഇതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നുമാണ് കേസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166605/ganesh)