---
title: "ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികള്‍ റിമാന്‍ഡില്‍"
english_title: "Kidnapping "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166606/kidnapping"
published_at: "2023-12-02T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b34feecff9_n56169927817015246407843566a41d4c105498feaa899a7ef706994cac911b69dfbe17abad069aa8efca69.jpg"
keywords: []
---

# ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികള്‍ റിമാന്‍ഡില്‍

> **Lead Summary:** **കൊല്ലം: **ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി പത്മകുമാര്‍, രണ്ടാം പ്രതി അനിത കുമാരി മൂന്നാം പ്രതി അനുപമ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഈ മാസം 15വരെയാണ് റിമാന്‍ഡ് കാലാവധി. അനിത കുമാരിയെയും മകള്‍ അനുപമയെയും അട്ടകുളങ്ങര വനിത ജയിലിലേക്ക് മാറ്റും. പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലേക്കും മാറ്റും.

## Article Content

**കൊല്ലം: **ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി പത്മകുമാര്‍, രണ്ടാം പ്രതി അനിത കുമാരി മൂന്നാം പ്രതി അനുപമ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഈ മാസം 15വരെയാണ് റിമാന്‍ഡ് കാലാവധി. അനിത കുമാരിയെയും മകള്‍ അനുപമയെയും അട്ടകുളങ്ങര വനിത ജയിലിലേക്ക് മാറ്റും. പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലേക്കും മാറ്റും.

ജുവനൈല്‍ ജസ്റ്റീസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ടുപോയി അന്യായമായി തടങ്കലില്‍ വെച്ച കുറ്റത്തിന് ഐപിസി 346, തട്ടി കൊണ്ടു പോയ കുറ്റത്തിന് ഐപിസി 361, 363, മോചന ദ്രവ്യം ആവശ്യപ്പെട്ട കുറ്റത്തിന് 364 എ എന്നീ കുറ്റങ്ങളും പ്രതികള്‍ക്ക് എതിരേ ചുമത്തിയിട്ടുണ്ട്.

370 (നാല്) തട്ടിപ്പ് നടത്താന്‍ വേണ്ടിയുള്ള മനുഷ്യക്കടത്ത്, 323 ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകളും ചുമത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166606/kidnapping)