---
title: "അയ്യപ്പന്റെ പേരില്‍ യുപിഐ ഐ ‌ഡി വഴി വ്യാപക പണപ്പിരിവ്; സംഘടനയ്‌ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്"
english_title: "Upi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166614/upi"
published_at: "2023-12-02T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b3dbcc9030_n5617598701701526861610aa6d3b26b396ea2e83cb8dff6ab652ee47d33c17e0e4e79a94a122070cf363e4.jpg"
keywords: []
---

# അയ്യപ്പന്റെ പേരില്‍ യുപിഐ ഐ ‌ഡി വഴി വ്യാപക പണപ്പിരിവ്; സംഘടനയ്‌ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

> **Lead Summary:** **തിരുവനന്തപുരം: **ഭക്തജനങ്ങളില്‍ നിന്ന് അനധികൃതമായി പണപ്പിരിവ് നടത്തിയ സംഘടനയ്‌ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അഖില ഭാരത അയ്യപ്പധര്‍മ്മ പ്രചാരസഭയ്‌ക്കെതിരെയാണ് ബോര്‍ജ് പ്രസ്‌താവന പുറത്തിറക്കിയത്. സംഘടന അയ്യപ്പന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നതായി പരാതി ലഭിച്ചതായും ഈ സംഘടനയുമായി ബോര്‍ഡിനോ ശബരിമലയ്‌ക്കോ ബന്ധമില്ലെന്നും ദേവസ്വംബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **ഭക്തജനങ്ങളില്‍ നിന്ന് അനധികൃതമായി പണപ്പിരിവ് നടത്തിയ സംഘടനയ്‌ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അഖില ഭാരത അയ്യപ്പധര്‍മ്മ പ്രചാരസഭയ്‌ക്കെതിരെയാണ് ബോര്‍ജ് പ്രസ്‌താവന പുറത്തിറക്കിയത്. സംഘടന അയ്യപ്പന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നതായി പരാതി ലഭിച്ചതായും ഈ സംഘടനയുമായി ബോര്‍ഡിനോ ശബരിമലയ്‌ക്കോ ബന്ധമില്ലെന്നും ദേവസ്വംബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

UPI ID: abap@indianbank എന്ന ഐ.ഡിയിലാണ് പണപ്പിരിവ്. വിവരം സൂചിപ്പിച്ച്‌ അഖില ഭാരത അയ്യപ്പധര്‍മ്മ പ്രചാരസഭയുടെ ഫേസ്‌ബുക്കടക്കം സമൂഹമാദ്ധ്യമ അക്കൗണ്ടുകളില്‍ പോസ്‌റ്റുമുണ്ട്. നാഷണല്‍ കൗണ്‍സിലിന്റെ പേരിലാണ് അക്കൗണ്ട്. ഏതെങ്കിലും ദേവന്റെയോ ദേവിയുടെയോ പേരില്‍ ഭക്തജനങ്ങളില്‍ നിന്നും ധനസ്വരൂപണത്തിന് ബോര്‍ഡിന് മാത്രമേ അവകാശമുള്ളൂ. തിരുവിതാംകൂര്‍ ഹിന്ദുമത സ്ഥാപന നിയമത്തിലെ വകുപ്പനുസരിച്ചും 2023 ജൂലായ് 15ലെ ഹൈക്കോടതി വിധിയനുസരിച്ചുമാണ് ഇത്. സംഘടന പണപ്പിരിവില്‍ നിന്ന് പിന്മാറുമെന്നും അല്ലാത്തപക്ഷം നിയമനടപടിയിലേക്ക് നീങ്ങുമെന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166614/upi)