---
title: "കളമശേരി സ്ഫോടനം: ചികിത്സയിലായിരുന്ന 78കാരൻ കൂടി മരിച്ചു, ആകെ മരണം ഏഴായി"
english_title: "Blast "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166616/blast"
published_at: "2023-12-02T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b41117e166_n561765874170152772960990b190773d5f56ed3d876c795ef5d88bc6bbec72adfd754af85637907f420060.jpg"
keywords: []
---

# കളമശേരി സ്ഫോടനം: ചികിത്സയിലായിരുന്ന 78കാരൻ കൂടി മരിച്ചു, ആകെ മരണം ഏഴായി

> **Lead Summary:** **കൊച്ചി:** കളമശേരി സ്ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെവി ജോണ്‍ ആണ് മരിച്ചത്‌. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലാണ്‌. ഇതോടെ കളമശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 7 ആയി. 

## Article Content

**കൊച്ചി:** കളമശേരി സ്ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെവി ജോണ്‍ ആണ് മരിച്ചത്‌. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലാണ്‌. ഇതോടെ കളമശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 7 ആയി. 

സ്ഫോടനം നടന്ന ഒരു മാസം പിന്നിടുമ്ബോഴാണ് ഏഴാമത്തെ മരണം സംഭവിക്കുന്നത്. കളമശേരി സാമറ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ ഒക്ടോബര്‍ 29 നായിരുന്ന സ്ഫോടനമുണ്ടായത്.

ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പടെ ഏഴ് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. മലയാറ്റൂര്‍ കടവൻകുടി വീട്ടില്‍ പ്രദീപിന്റെ ഭാര്യ റീന ജോസ് (സാലി) (45) മകള്‍ ലിബിന (12), മകൻ പ്രവീണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഡൊമനിക് മാര്‍ട്ടിൻ മാത്രമാണ് കസ്റ്റഡിയിലുള്ളത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166616/blast)