---
title: "വയനാട് ഫ്ളവർഷോ ലോഗോ പ്രകാശനം ചെയ്തു"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166662/wayanad"
published_at: "2023-12-03T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656bd3753c125_IMG-20231203-WA0002.jpg"
keywords: []
---

# വയനാട് ഫ്ളവർഷോ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **കൽപ്പറ്റ**: കൽപ്പറ്റയിൽ വയനാട് അഗ്രി ഹോട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വയനാട് ഫ്ളവർ ഷോ 2023 ൻ്റെ ലോഗോ മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ഡിസംബർ 20 മുതൽ ജനുവരി 10 വരെയാണ് കൽപ്പറ്റ ബൈപ്പാസ് ഗ്രൗണ്ടിൽ വയനാട് ഫ്ളവർഷോ സംഘടിപ്പിക്കുന്നത്. ഫ്ളവർ ഷോയുടെ ഭാഗമായി കുട്ടികൾക്കും, വീട്ടമ്മമാർക്കും ഉൾപ്പെടെ വിവിധ മത്സരങ്ങൾ, സെമിനാറുകൾ, വിവിധ കലാവിരുന്നുകൾ എന്നിങ്ങനെ നടക്കും. ഉദ്യാനങ്ങൾ, വിജ്ഞാനപ്രദമായ സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ, അമ്യൂസ്മെൻ്റ് പാർക്കുകൾ എന്നിവയെല്ലാം വയനാട് ഫ്ളവർഷോയുടെ പ്രത്യേകതയാണ്.

## Article Content

**കൽപ്പറ്റ**: കൽപ്പറ്റയിൽ വയനാട് അഗ്രി ഹോട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വയനാട് ഫ്ളവർ ഷോ 2023 ൻ്റെ ലോഗോ മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ഡിസംബർ 20 മുതൽ ജനുവരി 10 വരെയാണ് കൽപ്പറ്റ ബൈപ്പാസ് ഗ്രൗണ്ടിൽ വയനാട് ഫ്ളവർഷോ സംഘടിപ്പിക്കുന്നത്. ഫ്ളവർ ഷോയുടെ ഭാഗമായി കുട്ടികൾക്കും, വീട്ടമ്മമാർക്കും ഉൾപ്പെടെ വിവിധ മത്സരങ്ങൾ, സെമിനാറുകൾ, വിവിധ കലാവിരുന്നുകൾ എന്നിങ്ങനെ നടക്കും. ഉദ്യാനങ്ങൾ, വിജ്ഞാനപ്രദമായ സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ, അമ്യൂസ്മെൻ്റ് പാർക്കുകൾ എന്നിവയെല്ലാം വയനാട് ഫ്ളവർഷോയുടെ പ്രത്യേകതയാണ്.

ലോഗോ പ്രകാശന ചടങ്ങിൽ സൊസൈറ്റി സെക്രട്ടറി കെ എസ് രമേശ്, വിജയൻ ചെറുകര, കെ റഫീഖ്, എം എ വിമൽകുമാർ, മോഹൻ രവി, വി പി രത്നരാജ്, ഇസ്മയിൽ, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166662/wayanad)