---
title: "മോദി ദുശ്ശകുനമാകുന്നത് കോൺഗ്രെസ്സിനോ? "
english_title: "Modi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166772/modi"
published_at: "2023-12-03T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c5bafc28c2_IMG-20231203-WA0158.jpg"
keywords: []
---

# മോദി ദുശ്ശകുനമാകുന്നത് കോൺഗ്രെസ്സിനോ? 

> **Lead Summary:** നരേന്ദ്ര മോദി ദുശ്ശകുനമാണെന്ന രാഹുൽ ഗാന്ധിയുടെ പ്രയോഗം വിവാദമായിരുന്നു. എന്നാൽ ആ പ്രയോഗം ശരിയാണെന്ന് തിരിച്ചടിക്കുകയാണ് ബി ജെ പി അനുകൂലികൾ. മോദി ദുശ്ശകുനമാകുന്നത് കോൺഗ്രസിനാണെന്ന് പുതിയ വിലയിരുത്തൽ.

## Article Content

നരേന്ദ്ര മോദി ദുശ്ശകുനമാണെന്ന രാഹുൽ ഗാന്ധിയുടെ പ്രയോഗം വിവാദമായിരുന്നു. എന്നാൽ ആ പ്രയോഗം ശരിയാണെന്ന് തിരിച്ചടിക്കുകയാണ് ബി ജെ പി അനുകൂലികൾ. മോദി ദുശ്ശകുനമാകുന്നത് കോൺഗ്രസിനാണെന്ന് പുതിയ വിലയിരുത്തൽ.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലെന്ന് കാണാവുന്ന 5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി മുന്നേറുമ്പോൾ കോൺഗ്രസ് കെട്ടിപ്പടുത്ത മനക്കോട്ടകളെല്ലാം തകരുന്ന കാഴ്ചയാണ് കാണുന്നത്. സെമിഫൈനലില്‍ വിജയിച്ച് പൊതുതെരഞ്ഞെടുപ്പ് എന്ന ഫൈനലിലേക്ക് ബിജെപി കടക്കുമ്പോൾ മോഡി പ്രഭാവത്തിനു മുന്നിൽ അടിയറവ് പറയുന്ന കോൺഗ്രസ്സിനെയാണ് കാണാൻ കഴിയുന്നത്.

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും ബിജെപി വിജയം ഉറപ്പിച്ചപ്പോൾ കോൺഗ്രസിന് ആശ്വാസമാകുന്നത് തെലുങ്കാന മാത്രം. എന്നാൽ തെലങ്കാനയിലും ബിജെപി കാഴ്ചവെച്ചത് മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനമാണ്.

230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 160 ൽ അധികം സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. രാജസ്ഥാനില്‍ 114ൽ അധികം സീറ്റുകളിലാണ് ബിജെപി ലീഡ് ഉയര്‍ത്തുന്നത്. ഛത്തീസ്ഗഡില്‍ തുടക്കത്തില്‍ ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച കോണ്‍ഗ്രസ് പിന്നീട് താഴോട്ട് പോകുന്നതും കണ്ടു.

ബി ജെ പിയെ ഒതുക്കാൻ 'ഇന്ത്യ' സഖ്യം രൂപീകരിച്ചെങ്കിലും ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ 'ഇന്ത്യ' സഖ്യത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാവുകയാണ്. ഏതായാലും അടുത്ത നീക്കം എന്ന നിലയിൽ ഇന്ത്യ മുന്നണി ഒരു അടിയന്തിരയോഗം വിളിച്ചു ചേർക്കുകയാണ്. ബുധനാഴ്ച കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഡൽഹിയിലെ തന്റെ വസതിയിൽ അടിയന്തിര യോഗം വിളിച്ചു ചേർക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166772/modi)