---
title: "പോക്സോ കേസിൽ ചാലാട് സ്വദേശിക്ക് നാല് വർഷം കഠിന തടവ് "
english_title: "POCSO case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166778/pocso-case"
published_at: "2023-12-03T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c5fe0d58ad_IMG-20231203-WA0166.jpg"
keywords: []
---

# പോക്സോ കേസിൽ ചാലാട് സ്വദേശിക്ക് നാല് വർഷം കഠിന തടവ് 

> **Lead Summary:** **കണ്ണൂർ**: പോക്സോ കേസിൽ പ്രതിയെ നാല് വർഷം കഠിന തടവിന് ശിക്ഷിച്ചു. ചാലാട് പള്ളിയാം മൂല കോളനിയിലെ പി.സി റിനൂബിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കണ്ണൂർ അതിവേഗ പോക്സോ കോടതി ജഡ്ജി നിഷി ജി.എസ് ശിക്ഷിച്ചത്.

## Article Content

**കണ്ണൂർ**: പോക്സോ കേസിൽ പ്രതിയെ നാല് വർഷം കഠിന തടവിന് ശിക്ഷിച്ചു. ചാലാട് പള്ളിയാം മൂല കോളനിയിലെ പി.സി റിനൂബിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കണ്ണൂർ അതിവേഗ പോക്സോ കോടതി ജഡ്ജി നിഷി ജി.എസ് ശിക്ഷിച്ചത്.

2020 ഫെബ്രുവരി മാസം പതിനേഴാം തിയ്യതിയായിരുന്നു കേസിന് ആസ്പദമായ സംഭവം. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സബ്ബ് ഇൻസ്പെക്ടർ പി ജെ വിജയമണിയാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷനു വേണ്ടി അഡ്വക്കേറ്റ് പ്രീത കുമാരി ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166778/pocso-case)