---
title: "പാപ്പിനിശേരി അമലോത്ഭവ മാതാ ദൈവാലയത്തിൽ തിരുനാൾ ആഘോഷം തുടങ്ങി"
english_title: "Papinisheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166789/papinisheri"
published_at: "2023-12-03T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c6e471b682_Screenshot_2023-12-03-17-27-02-25_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പാപ്പിനിശേരി അമലോത്ഭവ മാതാ ദൈവാലയത്തിൽ തിരുനാൾ ആഘോഷം തുടങ്ങി

> **Lead Summary:** **പാപ്പിനിശേരി**: നാനാജാതി മതസ്ഥരായ ആയിരങ്ങളുടെ അഭയകേന്ദ്രവും അൽഭുത പ്രവർത്തകയുമായ പാപ്പിനിശേരി അമലോത്ഭവ മാതാ ദൈവാലയത്തിൽ മാതാവിന്റെ തിരുനാൾ ആഘോഷം തുടങ്ങി. എട്ട് നാൾ നീളുന്ന തിരുനാൾ ആഘോഷത്തിന് ഇടവക വികാരി ഫാദർ ജോസഫ് തണ്ണിക്കോട്ട് കൊടിയേറ്റി.

## Article Content

**പാപ്പിനിശേരി**: നാനാജാതി മതസ്ഥരായ ആയിരങ്ങളുടെ അഭയകേന്ദ്രവും അൽഭുത പ്രവർത്തകയുമായ പാപ്പിനിശേരി അമലോത്ഭവ മാതാ ദൈവാലയത്തിൽ മാതാവിന്റെ തിരുനാൾ ആഘോഷം തുടങ്ങി. എട്ട് നാൾ നീളുന്ന തിരുനാൾ ആഘോഷത്തിന് ഇടവക വികാരി ഫാദർ ജോസഫ് തണ്ണിക്കോട്ട് കൊടിയേറ്റി.

തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്കും ദിവ്യകാരുണ്യ ആശീർവാദത്തിനും ഫാദർ ഗ്രേഷ്യൻ ലോബോ, ഫാദർ ജോസഫ് തോട്ടപ്പളളി എന്നിവർ സഹകാർമികരായിരുന്നു.ഡിസമ്പർ 4 മുതൽ 9 വരെ എല്ലാ ദിവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും ജപമാലയും ലിറ്റനിയും നടക്കും.

ഏഴിന് വൈകുന്നേരം 5.30ന് നടക്കുന്ന ദിവ്യബലിക്ക് കണ്ണൂർ രൂപത എപ്പിസ്കോപ്പൽ വികാരി(ടെമ്പറാലിറ്റിസ്) മോൺസിഞ്ഞോർ ആൻ്റണി പയസ് എടേഴത്ത് മുഖ്യകാർമികത്വം വഹിക്കും. 8 ന് വൈകുന്നേരം 5.30 ന് ദിവ്യബലിക്ക് കണ്ണൂർ ഫെറോനാ വികാരി ഡോ.ജോയ് പൈനാടത്ത് മുഖ്യകാർമികനാവും.

9 ന് വൈകുന്നേരം 4.30 ന് ദിവ്യബലിക്ക് എടാട്ട് കപ്പുച്ചിൻ വിമലഗിരി ആശ്രമം റെക്ടർ ഫാദർ തോമസ് കളപ്പുരക്കൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പാപ്പിനിശേരി ടൗണിലേക്ക് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം നടക്കും.

10 ന് ഞായറാഴ്ച രാവിലെ നടക്കുന്ന ആഘോഷമായ തിരുനാൾ സമൂഹബലിക്ക് കണ്ണൂർ രൂപത വികാരി ജനറൽ മോൺസിഞ്ഞോർ, ഡോ.ക്ലാരൻസ് പാലിയത്ത് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് സ്നേഹവിരുന്ന് നടക്കും. വൈകുന്നേരം 4 ന് തിരുനാൾ കൊടിയിറക്കത്തോടെ സമാപനമാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166789/papinisheri)