---
title: "സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമൻ അന്തരിച്ചു"
english_title: "financial  Expert and Dalit thinker Dr.  M Kunhaman passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166797/financial-expert-and-dalit-thinker-dr-m-kunhaman-passed-away"
published_at: "2023-12-03T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c77936baf2_IMG-20231203-WA0022.jpg"
keywords: []
---

# സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമൻ അന്തരിച്ചു

> **Lead Summary:** **തിരുവനന്തപുരം**: പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമൻ.

## Article Content

**തിരുവനന്തപുരം**: പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമൻ.

മരണകാരമെന്തെന്ന് വ്യക്തമല്ല. അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചെമ്പഴന്തി റോഡിൽ വെഞ്ചാവൂർ എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. സുഹൃത്തുക്കളും നാട്ടുകാരും ശ്രീകാര്യം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166797/financial-expert-and-dalit-thinker-dr-m-kunhaman-passed-away)