---
title: "ജനവിധി അംഗീകരിക്കുന്നു; ആശയ പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി"
english_title: "Rahul-gandhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166803/rahul-gandhi"
published_at: "2023-12-03T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c840960ee6_n562027368170161039188798ff83ec0496c12d1ab663a507adc24460a290c689af737d61ee3d4359542495.jpg"
keywords: []
---

# ജനവിധി അംഗീകരിക്കുന്നു; ആശയ പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി

> **Lead Summary:** **ന്യൂഡല്‍ഹി:** നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു. എന്നാല്‍ ആശയ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

## Article Content

**ന്യൂഡല്‍ഹി:** നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു. എന്നാല്‍ ആശയ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

തെലുങ്കാനയിലെ വിജയത്തിന് ജനങ്ങളോട് ഞാന്‍ വളരെ നന്ദിയുള്ളവനാണ്. കഠിനാധ്വാനത്തിനും പിന്തുണയ്ക്കും എല്ലാ പ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. 

നിയമസഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയാണ് നേരിട്ടത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനു ഭരണം നഷ്ടമായി. മൂന്നിടത്തും ബിജെപിയാണ് വിജയം നേടിയത്. 

തെലുങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അധികാരം നേടാനായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166803/rahul-gandhi)