---
title: "ബിജെപിയോടുള്ള സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി: പ്രധാനമന്ത്രി"
english_title: "Prime minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166805/prime-minister"
published_at: "2023-12-03T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c84cf15068_n56203384617016105878324410d5d579d18f9c85816b0b1dc39d13f8e33210a1b46aa79f16c43557c83c0c.jpg"
keywords: []
---

# ബിജെപിയോടുള്ള സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി: പ്രധാനമന്ത്രി

> **Lead Summary:** **ന്യൂഡല്‍ഹി: **മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്ക് വികസനത്തിന്‍റെയും സദ്ഭരണത്തിന്‍റെയും രാഷ്ട്രീയത്തിലും ബിജെപിയിലും മാത്രമേ വിശ്വാസമുള്ളൂവെന്നാണ് ഫലങ്ങള്‍ തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**ന്യൂഡല്‍ഹി: **മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്ക് വികസനത്തിന്‍റെയും സദ്ഭരണത്തിന്‍റെയും രാഷ്ട്രീയത്തിലും ബിജെപിയിലും മാത്രമേ വിശ്വാസമുള്ളൂവെന്നാണ് ഫലങ്ങള്‍ തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയോടുള്ള സ്നേഹത്തിനും അനുഗ്രഹത്തിനും എല്ലാ വോട്ടര്‍മാര്‍ക്കും പ്രത്യേകിച്ച്‌ സ്ത്രീ വോട്ടര്‍മാര്‍ക്കും യുവാക്കള്‍ക്കും നന്ദി. ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനങ്ങള്‍ മുന്നോട്ട് പോകുന്നത്. ആ ദിശയില്‍ ഇന്ന് നമ്മള്‍ ഒരുമിച്ച്‌ ശക്തമായ ചുവടുവെപ്പ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികള്‍ ജനങ്ങളിലെത്തിച്ച ബിജെപി പ്രവര്‍ത്തകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കഠിനാധ്വാനികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക നന്ദി. നിങ്ങളെല്ലാം മികച്ച മാതൃകയാണ് കാഴ്ചവെച്ചത്. നിങ്ങള്‍ ബിജെപിയുടെ വികസനവും, ദരിദ്ര ക്ഷേമ നയങ്ങളും ജനങ്ങളിലേക്ക് എത്തിച്ചത് എത്ര പ്രശംസിച്ചാലും മതിയാവില്ല.

ജനങ്ങളുടെ ക്ഷേമത്തിനായി ബിജെപി തുടര്‍ന്നും തങ്ങളുടെ കഴിവിന്‍റെ പരമാവധി നല്‍കി കൊണ്ട് അതി കഠിനമായി പരിശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166805/prime-minister)