---
title: "അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു"
english_title: "Chief-minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166812/chief-minister"
published_at: "2023-12-03T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c8f48457f1_n56205033217016132985605370a51a4496cdd7aa59379418a427b7137697e0b7111d4b46f692082a2a2c1c.jpg"
keywords: []
---

# അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു

> **Lead Summary:** **ജയ്പുര്‍:** രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ വസതിയിലെത്തി അശോക് ഗെഹ്‌ലോട്ട് രാജി കൈമാറി. രാജസ്ഥാനില്‍ ബിജെപി നിലവില്‍ 115 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 70 സീറ്റുമായി കോണ്‍ഗ്രസ് ഏറെ പിന്നിലാണ്.

## Article Content

**ജയ്പുര്‍:** രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ വസതിയിലെത്തി അശോക് ഗെഹ്‌ലോട്ട് രാജി കൈമാറി. രാജസ്ഥാനില്‍ ബിജെപി നിലവില്‍ 115 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 70 സീറ്റുമായി കോണ്‍ഗ്രസ് ഏറെ പിന്നിലാണ്.

നേരത്തെ, ഞങ്ങളുടെ നയങ്ങളും നിയമങ്ങളും ഭരണരീതികളും ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഞങ്ങള്‍ പൂര്‍ണമായി വിജയിച്ചില്ലെന്നാണ് ഈ തോല്‍വി സൂചിപ്പിക്കുന്നതെന്ന് ഗെഹ്‌ലോട്ട് പ്രതികരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166812/chief-minister)