---
title: "രേവന്ത് റെഡ്ഡിയെ സന്ദര്‍ശിച്ച ഡിജിപിക്ക് സസ്പെൻഷൻ"
english_title: "Suspended "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166822/suspended"
published_at: "2023-12-03T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c9af0816cb_n5620273641701615134621becd9c92f4673fdadb31c85b3823a732b6fa09aafe30887226831166babf08e7.jpg"
keywords: []
---

# രേവന്ത് റെഡ്ഡിയെ സന്ദര്‍ശിച്ച ഡിജിപിക്ക് സസ്പെൻഷൻ

> **Lead Summary:** **ഹൈദരാബാദ്: **തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നടക്കുന്നതിനിടെ സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രേവന്തിയെ സന്ദര്‍ശിച്ച ഡിജിപിക്ക് സസ്പെൻഷൻ. ഡിജിപി അഞ്ജാനി കുമാറിനെ ഇലക്ഷൻ കമ്മീഷനാണ് സസ്പെൻഡ് ചെയ്തത്. 

## Article Content

**ഹൈദരാബാദ്: **തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നടക്കുന്നതിനിടെ സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രേവന്തിയെ സന്ദര്‍ശിച്ച ഡിജിപിക്ക് സസ്പെൻഷൻ. ഡിജിപി അഞ്ജാനി കുമാറിനെ ഇലക്ഷൻ കമ്മീഷനാണ് സസ്പെൻഡ് ചെയ്തത്. 

അഞ്ജനി കുമാറിനോടും മറ്റ് രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോടും വിശദീകരണം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെയാണ് രേവന്ത് റെഡ്ഡിയെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി അഞ്ജാനി കുമാറും മറ്റ് പോലീസ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചത്.

ഇവര്‍ രേവന്ത് റെഡ്ഡിക്ക് പൂച്ചെണ്ട് നല്‍കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോലീസുദ്യോഗസ്ഥരുടെ നടപടിയെ വിമര്‍ശിച്ച്‌ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇലക്ഷൻ കമ്മീഷൻ നടപടിയെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166822/suspended)