---
title: "മിഷോങ് ചുഴലിക്കാറ്റ്: കേരളത്തിൽ നിന്നുള്ള ഒരു ട്രെയിനടക്കം 12 സർവ്വീസുകൾ കൂടി റദ്ദാക്കി"
english_title: "Train"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166855/train"
published_at: "2023-12-04T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d1ee8c0f0d_download_(31).jpeg"
keywords: []
---

# മിഷോങ് ചുഴലിക്കാറ്റ്: കേരളത്തിൽ നിന്നുള്ള ഒരു ട്രെയിനടക്കം 12 സർവ്വീസുകൾ കൂടി റദ്ദാക്കി

> **Lead Summary:** ***ചെന്നൈ***: ‘മിഷോങ്’ ചുഴലിക്കാറ്റന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. 12 ട്രെയിൻ സർവ്വീസുകൾ കൂടി റദ്ദാക്കിയതായി ദക്ഷിണ-മധ്യ റെയിൽവേ അറിയിച്ചു. ബുധനാഴ്ചത്തെ എറണാകുളം - ടാറ്റാ നഗർ ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. നാളെ എസ്എംവിടി ബെംഗളൂരുവിൽ നിന്നും നാഗർ കോവിലിലേക്ക് പോകുന്ന നാഗർകോവിൽ എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്. നാഗർ കോവിലിന്‍റെ അഞ്ചാം തീയതിയിലെ യാത്രയും റദ്ദാക്കി.

## Article Content

***ചെന്നൈ***: ‘മിഷോങ്’ ചുഴലിക്കാറ്റന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. 12 ട്രെയിൻ സർവ്വീസുകൾ കൂടി റദ്ദാക്കിയതായി ദക്ഷിണ-മധ്യ റെയിൽവേ അറിയിച്ചു. ബുധനാഴ്ചത്തെ എറണാകുളം - ടാറ്റാ നഗർ ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. നാളെ എസ്എംവിടി ബെംഗളൂരുവിൽ നിന്നും നാഗർ കോവിലിലേക്ക് പോകുന്ന നാഗർകോവിൽ എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്. നാഗർ കോവിലിന്‍റെ അഞ്ചാം തീയതിയിലെ യാത്രയും റദ്ദാക്കി.

ആറാം തീയതി എറണാംകുളം- ടാറ്റാ നഗർ പോകുന്ന 18190 ട്രെയിനും എസ്എംവിടി ബെംഗളൂരു- ഗുഹാവത്തി സർവ്വീസ് നടത്തുന്ന 12509 ട്രെയിനും  എസ്എംവിടി ബെംഗളൂരു- കാക്കിനട ടൌൺ സർവ്വീസ് നടത്തുന്ന 17209 ട്രെയിനും എസ്എംവിടി ബെംഗളൂരുവിൽ നിന്നും നാഗർ കോവിലിലേക്ക് പോകുന്ന 17235,  17236 ട്രെയിനുകളുടെ സർവ്വീസും റദ്ദാക്കിയതായി  ദക്ഷിണ-മധ്യ റെയിൽവേ അറിയിച്ചു. ഏഴാം തീയതി  എസ്എംവിടി ബെംഗളൂരു- ഗുഹാവത്തി സർവ്വീസ് നടത്തുന്ന 12509 നമ്പർ ട്രെയിനും , എസ്എംവിടി ബെംഗളൂരു- കാക്കിനട ടൌൺ സർവ്വീസ് നടത്തുന്ന 17209 ട്രെയിനും, നാഗർകോവിൽ- എസ്എംവിടി ബെംഗളൂരു സർവ്വീസ് നടത്തുന്ന നാഗർരോവിൽ എക്പ്രസും റദ്ദാക്കി. എട്ടാം തീയതി  എസ്എംവിടി ബെംഗളൂരു- കാക്കിനട ടൌൺ സർവ്വീസ് നടത്തുന്ന 17209 ട്രെയിനും സർവ്വീസ് റദ്ദാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166855/train)