---
title: "മുസാബഖ വിജയികൾക്ക് ഒളവിലം റഹ്മാനിയ്യ മദ്രസ ആദരവ് നൽകി"
english_title: "Overall, Rahmaniya Madrasa paid homage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16686/Overall-Rahmaniya-Madrasa-paid-homage"
published_at: "2021-12-18T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd828c12efd_Screenshot_20211218_121032.jpg"
keywords: []
---

# മുസാബഖ വിജയികൾക്ക് ഒളവിലം റഹ്മാനിയ്യ മദ്രസ ആദരവ് നൽകി

> **Lead Summary:** ചൊക്ലി: കരിയാട് വച്ച് നടന്ന മുസാബഖ റേഞ്ച് കലാമേളയിൽ വിജയം നേടിയ മദ്രസാ വിദ്യാർത്ഥികളെ ഒളവിലം റഹ്മാനിയ്യ മദ്രസ ഉപഹാരം നൽകി ആദരിച്ചു.ചടങ്ങിൽ വച്ച് പൊതു പരീക്ഷാ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സദർ ഉസ്താദ് ഹാഫിൾ സമീർ നിസാമി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒ.അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. വി.കെ.ഖാലിദ്, പി.മൊയ്തു ഹാജി എന്നിവർ സമ്മാന വിതരണം നടത്തി.

## Article Content

ചൊക്ലി: കരിയാട് വച്ച് നടന്ന മുസാബഖ റേഞ്ച് കലാമേളയിൽ വിജയം നേടിയ മദ്രസാ വിദ്യാർത്ഥികളെ ഒളവിലം റഹ്മാനിയ്യ മദ്രസ ഉപഹാരം നൽകി ആദരിച്ചു.ചടങ്ങിൽ വച്ച് പൊതു പരീക്ഷാ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സദർ ഉസ്താദ് ഹാഫിൾ സമീർ നിസാമി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒ.അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. വി.കെ.ഖാലിദ്, പി.മൊയ്തു ഹാജി എന്നിവർ സമ്മാന വിതരണം നടത്തി.

അലി ഹാജി തസ്നീം സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഒ.അബൂബക്കർ ഹാജി, സി.വി.മുസ്തഫ, കെ.പി.സഫീർ ഹാജി, സിദ്റ അലി ഹാജി എന്നിവർ പൊതു പരീക്ഷ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബഷീർ അഹ്മദ് ബാഖവി, കെ.നജീർ, നാസർ ഫൈസി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16686/Overall-Rahmaniya-Madrasa-paid-homage)