---
title: "പലചരക്ക് കടയിൽനിന്ന് 27,000 രൂപ കവർന്നു "
english_title: "Rs 27,000 was stolen from a grocery store"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16689/Rs-27,000-was-stolen-from-a-grocery-store"
published_at: "2021-12-18T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd84a2d80ea_Screenshot_20211218_121932.jpg"
keywords: []
---

# പലചരക്ക് കടയിൽനിന്ന് 27,000 രൂപ കവർന്നു 

> **Lead Summary:** കൂത്തുപറമ്പ്: പൂക്കോട്ടെ പലചരക്ക് കടയിൽനിന്ന് 27,000 രൂപ കവർന്നു. പാനൂർ റോഡിൽ സി. രമേശന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. രാവിലെ ഏഴുമണിയോടെ രമേശൻ കടതുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽപ്പെട്ടത്. കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്തിരുന്നു.

## Article Content

കൂത്തുപറമ്പ്: പൂക്കോട്ടെ പലചരക്ക് കടയിൽനിന്ന് 27,000 രൂപ കവർന്നു. പാനൂർ റോഡിൽ സി. രമേശന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. രാവിലെ ഏഴുമണിയോടെ രമേശൻ കടതുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽപ്പെട്ടത്. കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്തിരുന്നു.

രമേശന്റെ സുഹൃത്ത് മറ്റൊരു സുഹൃത്തിന് നൽകാനായി ഏൽപ്പിച്ചിരുന്ന 25,000 രൂപ കടയിൽ സൂക്ഷിച്ചിരുന്നു. ഈ പണവും മേശയിലുണ്ടായിരുന്ന 1500-ഓളം രൂപയുമാണ് നഷ്ടപ്പെട്ടത്. രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കതിരൂർ പോലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ശ്വാനസേനയും പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16689/Rs-27,000-was-stolen-from-a-grocery-store)