---
title: "വയനാട് ജില്ല സ്കൂൾ ടീം ചെസ്സ്‌ ടൂർണമെന്റ് ഡിസംബർ 9ന് - സുൽത്താൻബത്തേരിയിൽ"
english_title: "Sulthanbatheri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166899/sulthanbatheri"
published_at: "2023-12-04T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d5bbbcf5fb_download_(2)_(1).jpeg"
keywords: []
---

# വയനാട് ജില്ല സ്കൂൾ ടീം ചെസ്സ്‌ ടൂർണമെന്റ് ഡിസംബർ 9ന് - സുൽത്താൻബത്തേരിയിൽ

> **Lead Summary:**  **വയനാട്** : ഇന്ത്യൻ ചെസ്സ് അക്കാദമിയുടെയും സുൽത്താൻബത്തേരി ഭാരതീയ വിദ്യാഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ 09/ 12/ 2023 ശനിയാഴ്ച രാവിലെ 9. 30ന് ബീനച്ചി വിദ്യാഭവൻ സ്കൂളിൽ വെച്ച് വയനാട് ജില്ലാ സ്കൂൾ ടീം ചെസ്സ്‌ ടൂർണമെന്റ് നടത്തുന്നു. എൽപി, യുപി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി എയ്ഡഡ്, അൺ ഐഡഡ്, ഗവൺമെന്റ് സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.

## Article Content

 **വയനാട്** : ഇന്ത്യൻ ചെസ്സ് അക്കാദമിയുടെയും സുൽത്താൻബത്തേരി ഭാരതീയ വിദ്യാഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ 09/ 12/ 2023 ശനിയാഴ്ച രാവിലെ 9. 30ന് ബീനച്ചി വിദ്യാഭവൻ സ്കൂളിൽ വെച്ച് വയനാട് ജില്ലാ സ്കൂൾ ടീം ചെസ്സ്‌ ടൂർണമെന്റ് നടത്തുന്നു. എൽപി, യുപി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി എയ്ഡഡ്, അൺ ഐഡഡ്, ഗവൺമെന്റ് സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഓരോ ടീമിലും മൂന്ന് വിദ്യാർത്ഥികൾ വീതമാണ് മത്സരിക്കേണ്ടത്. ഓവറോൾ ചാമ്പ്യൻഷിപ്പ്, ടീം ചാമ്പ്യൻഷിപ്പ്, ബോർഡ് പ്രൈസ് തുടങ്ങി നൂറിൽ പരം ട്രോഫികൾ ആണ് വിജയികൾക്ക് സമ്മാനമായി നൽകുന്നത്. രജിസ്റ്റർ ചെയ്യുന്നതിനും വിവരങ്ങൾക്കുമായി വി. ആർ. സന്തോഷ്- സെക്രട്ടറി ഇന്ത്യൻ അക്കാദമി -96 0 5 0 2 0 3 0 5, രമേഷ് ആർ 97 44 0 5 6 9 0 1 എന്ന ഈ നമ്പറുകളിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166899/sulthanbatheri)