---
title: "കരാറുകാരൻ ഉഴുത് മറിച്ചിട്ട നാരങ്ങത്തട്ട് റോഡിൽ നിർമ്മാണം ഇഴയുന്നു: കാൽനടയാത്ര പോലും സാധ്യമാവാതെ നാട്ടുകാർ ദുരിതത്തിൽ"
english_title: "Narangathattu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166921/narangathattu"
published_at: "2023-12-04T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d6b29f154b_IMG-20231204-WA0008.jpg"
keywords: []
---

# കരാറുകാരൻ ഉഴുത് മറിച്ചിട്ട നാരങ്ങത്തട്ട് റോഡിൽ നിർമ്മാണം ഇഴയുന്നു: കാൽനടയാത്ര പോലും സാധ്യമാവാതെ നാട്ടുകാർ ദുരിതത്തിൽ

> **Lead Summary:** നാരങ്ങാത്തട്ട് റോഡ് ടാറിങ് പ്രവൃത്തി ഇഴയുന്നതിൽ വ്യാപക പ്രതിഷേധം .ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ച് നടത്തുന്ന നാരങ്ങത്തട്ട് റോഡ് വികസന ടാറിംഗ് പ്രവർത്തി കരാറുകാരൻ്റെ അനാസ്ഥമൂലം ഇഴഞ്ഞ് നീങ്ങുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.

## Article Content

നാരങ്ങാത്തട്ട് റോഡ് ടാറിങ് പ്രവൃത്തി ഇഴയുന്നതിൽ വ്യാപക പ്രതിഷേധം .ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ച് നടത്തുന്ന നാരങ്ങത്തട്ട് റോഡ് വികസന ടാറിംഗ് പ്രവർത്തി കരാറുകാരൻ്റെ അനാസ്ഥമൂലം ഇഴഞ്ഞ് നീങ്ങുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.

കയറ്റങ്ങളിൽ ജെസിബി ഉപയോഗിച്ച് ഉഴുത് മറിച്ചിട്ട നിലയിൽ കാൽനട യാത്രക്ക് പോലും കഴിയാത്ത അവസ്ഥ. റോഡ് നിർമ്മാണം നിരീക്ഷിക്കാനാളില്ലാത്തതിനാൽ പൊടി വിതറിത്തീർക്കുകയാണെന്നും, വേണ്ടത്രയളവിൽ ടാർ ഉപയോഗിക്കാതെ നടത്തുന്ന പ്രവർത്തി കുറ്റമറ്റതാക്കാൻ ജില്ലാ കലക്ടർക്കും, വിജിലൻസിലും പരാതി നൽകുമെന്നും നാട്ടുകാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166921/narangathattu)