---
title: "#Shocked | പന്നി ശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റു; 17 -കാരൻ മരിച്ചു"
english_title: "Shocked by electric fence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166939/shocked-by-electric-fence"
published_at: "2023-12-04T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d7762f2f46_Picsart_23-12-04_12-12-23-963.jpg"
keywords: []
---

# #Shocked | പന്നി ശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റു; 17 -കാരൻ മരിച്ചു

> **Lead Summary:** **മലപ്പുറം**: കൊണ്ടോട്ടി കിഴിശ്ശേരിയിൽ പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിൻ്റെ മകൻ സിനാൻ ആണ് മരിച്ചത്.

## Article Content

**മലപ്പുറം**: കൊണ്ടോട്ടി കിഴിശ്ശേരിയിൽ പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിൻ്റെ മകൻ സിനാൻ ആണ് മരിച്ചത്.

സിനാൻ്റെ സുഹൃത്ത് ഷംനാദ് (17) വൈദ്യുതാഘാതമേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സിനാനെ ഉടൻ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്‌ച രാത്രി 9-നാണ് സംഭവം. സിനാന്റെ വീടിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്.മാതാവ്: നസീമ. സഹോദരങ്ങൾ: ഷംന, റാഷിദ്, ആയിഷ മിൻഹ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166939/shocked-by-electric-fence)