---
title: "ബ്രഹ്‍മാസ്‍ത്ര മലയാളത്തിൽ അവതരിപ്പിക്കാൻ രാജമൗലി"
english_title: "Brahmastra malayalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16694/brahmastra-malayalam"
published_at: "2021-12-18T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd88d862e37_images (5).jpeg"
keywords: []
---

# ബ്രഹ്‍മാസ്‍ത്ര മലയാളത്തിൽ അവതരിപ്പിക്കാൻ രാജമൗലി

> **Lead Summary:** രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര'. അയന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

## Article Content

രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര'. അയന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് അടക്കം നീണ്ടത്. ഇപോഴിതാ 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രം റിലീസിന് തയ്യാറായി പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം 09.09.2022ന് പ്രദര്‍ശനത്തിന് എത്തുക. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ ബ്രഹ്‍മാസ്‍ത്ര അവതരിപ്പിക്കുക. അമിതാഭ് ബച്ചനും 'ബ്രഹ്‍മാസ്‍ത്ര'യില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് എത്തുന്ന ചിത്രം ആദ്യം ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16694/brahmastra-malayalam)