---
title: "#sabarimala | ശബരിമല 'സർവ്വസ്വം' പുസ്തകത്തിൻ്റെ പ്രകാശനം നടന്നു."
english_title: "Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166954/sabarimala"
published_at: "2023-12-04T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d835cab1e6_Screenshot_20231204-125950_WhatsApp.jpg"
keywords: []
---

# #sabarimala | ശബരിമല 'സർവ്വസ്വം' പുസ്തകത്തിൻ്റെ പ്രകാശനം നടന്നു.

> **Lead Summary:** **തളിപ്പറമ്പ** : ശബരിമല 'സർവ്വസ്വം' പുസ്തകത്തിൻ്റെ പ്രകാശനം നടന്നു. തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിൽ പ്രശസ്ത സിനിമാ സംവിധായകൻ രാമസിംഹൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. ശബരിമലയുടെ ഐതിഹ്യം, ചരിത്രം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയെല്ലാം അടങ്ങിയതാണ് എം ജി വിനോദ് രചിച്ച ശബരിമല 'സർവ്വസ്വം' എന്ന പുസ്തകം.

## Article Content

**തളിപ്പറമ്പ** : ശബരിമല 'സർവ്വസ്വം' പുസ്തകത്തിൻ്റെ പ്രകാശനം നടന്നു. തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിൽ പ്രശസ്ത സിനിമാ സംവിധായകൻ രാമസിംഹൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. ശബരിമലയുടെ ഐതിഹ്യം, ചരിത്രം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയെല്ലാം അടങ്ങിയതാണ് എം ജി വിനോദ് രചിച്ച ശബരിമല 'സർവ്വസ്വം' എന്ന പുസ്തകം.

വിജയ് നീലകണ്ഠൻ പുസ്തകത്തിൻറെ ആദ്യ പതിപ്പ്  ഏറ്റുവാങ്ങി. മോഹനൻ നൊച്ചാട് വടകര അധ്യക്ഷത വഹിച്ചു. ഗിരീഷ് പൂക്കോത്ത്, കെ വത്സരാജ്, കെ എൻ രാധാകൃഷ്ണൻ, രാഘവകുറുപ്പ് ഗുരുസ്വാമി, അച്യുതൻ ഗുരുസ്വാമി, കരുണാകരൻകുട്ടി പാലക്കാട് തുടങ്ങി നിരവധി പേർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166954/sabarimala)