---
title: "#Mutiltreecuttingcase | മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചു"
english_title: "Mutil tree cutting case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166955/mutil-tree-cutting-case"
published_at: "2023-12-04T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d82e4eadc7_Screenshot_2023-12-04-13-06-16-23_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Mutiltreecuttingcase | മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചു

> **Lead Summary:** **ബത്തേരി**: മുട്ടിൽ മരംമുറിക്കേസിൽഡി.വൈ.എസ്.പി. വി.വി.ബെന്നി ബത്തേരി കോടതിയിലെത്തി കുറ്റപത്രം നൽകി. 84600 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കുറ്റപത്രത്തിൽ 12 പ്രതികളാണുള്ളത്. 5,200 പേജുള്ള സി.ഡി. ഫയൽ കുറ്റപത്രത്തിൽ 84,600 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.

## Article Content

**ബത്തേരി**: മുട്ടിൽ മരംമുറിക്കേസിൽഡി.വൈ.എസ്.പി. വി.വി.ബെന്നി ബത്തേരി കോടതിയിലെത്തി കുറ്റപത്രം നൽകി. 84600 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കുറ്റപത്രത്തിൽ 12 പ്രതികളാണുള്ളത്. 5,200 പേജുള്ള സി.ഡി. ഫയൽ കുറ്റപത്രത്തിൽ 84,600 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.

420 സാക്ഷികൾ. 900 ഡോക്യുമെൻ്റുകൾ. മരങ്ങളുടെ ഡി.എൻ.എ. പരിശോധനാ ഫലങ്ങൾ കുറ്റപത്രത്തിൽ ചേർക്കുന്നത് ഇന്ത്യയിലാദ്യമാണ്. അനുബന്ധ കുറ്റപത്രം കൂടി നൽകും. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഢാലോചന അടക്കം കുറ്റങ്ങളാണ് പ്രതികൾക്കെതിരെയുള്ളത്.

റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കർ, രവി, നാസർ, വില്ലേജ് ഓഫീസർ കെ കെ അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ സിന്ധു എന്നിവരും പ്രതികളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166955/mutil-tree-cutting-case)