---
title: "സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ഇന്നും തുടരും"
english_title: "The covid vaccination drive in the state will continue till today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16698/the-covid-vaccination-drive-in-the-state-will-continue-till-today"
published_at: "2021-12-18T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd8b5fb31ef_images - 2021-12-18T124847.492.jpeg"
keywords: []
---

# സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ഇന്നും തുടരും

> **Lead Summary:** തിരുവനന്തപുരം: ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടുദിവസത്തെ കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ഇന്നും തുടരും.

## Article Content

തിരുവനന്തപുരം: ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടുദിവസത്തെ കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ഇന്നും തുടരും.

വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. രണ്ടാം ഡോസ് എടുക്കാന്‍ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ രണ്ടുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജാ​ഗ്രത കര്‍ശനമായി തുടരണമെന്ന് ആരോ​ഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈമാസം എട്ടിന് ഷാര്‍ജയില്‍ നിന്ന് എറണാകുളത്ത് എത്തിയ ദമ്ബതികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16698/the-covid-vaccination-drive-in-the-state-will-continue-till-today)