---
title: "ഓടിക്കൊണ്ടിരുന്ന വാൻ പൂർണമായി കത്തിനശിച്ചു"
english_title: "The running van was completely burnt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166991/the-running-van-was-completely-burnt"
published_at: "2023-12-04T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656da961361e0_Picsart_23-12-04_15-43-16-348.png"
keywords: []
---

# ഓടിക്കൊണ്ടിരുന്ന വാൻ പൂർണമായി കത്തിനശിച്ചു

> **Lead Summary:** **മേലാറ്റൂർ**: ഓടിക്കൊണ്ടിരുന്ന വാൻ പൂർണമായി കത്തിനശിച്ചു. മേലാറ്റൂർ-പെരുന്തൽമണ്ണ റോഡിൽ വേങ്ങൂർ സായിബുംപടിയിൽ ഹെൽത്ത്​ സെന്‍ററിന്​ സമീപം തിങ്കളാഴ്ച ഉച്ചക്ക്​ 1.50നാണ്​ സംഭവം. വാഹനത്തിൽ രണ്ടു പേരാണ്​ ഉണ്ടായിരുന്നത്​.

## Article Content

**മേലാറ്റൂർ**: ഓടിക്കൊണ്ടിരുന്ന വാൻ പൂർണമായി കത്തിനശിച്ചു. മേലാറ്റൂർ-പെരുന്തൽമണ്ണ റോഡിൽ വേങ്ങൂർ സായിബുംപടിയിൽ ഹെൽത്ത്​ സെന്‍ററിന്​ സമീപം തിങ്കളാഴ്ച ഉച്ചക്ക്​ 1.50നാണ്​ സംഭവം. വാഹനത്തിൽ രണ്ടു പേരാണ്​ ഉണ്ടായിരുന്നത്​.

പെയിന്‍റുമായി പോകുകയായിരുന്ന വാനിൽനിന്ന്​ പുക ഉയർന്നതോടെ നിർത്തുകയും യാത്രക്കാർ ഇറങ്ങുകയും ചെയ്തു. പെയിന്‍റ്​ ടിന്നുകൾ പൊട്ടിത്തെറിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്​ പെരിന്തൽമണ്ണയിൽനിന്ന്​ അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166991/the-running-van-was-completely-burnt)