---
title: "വിളക്കോട് -അയ്യപ്പന്‍കാവ് റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കുക; വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ് എം.എല്‍.എക്ക് നിവേദനം നല്‍കി"
english_title: "Make Vilakode-Ayyappankavu road passable soon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16700/make-vilakode-ayyappankavu-road-passable-soon"
published_at: "2021-12-18T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd8c05495c7_IMG-20211218-WA0147.jpg"
keywords: []
---

# വിളക്കോട് -അയ്യപ്പന്‍കാവ് റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കുക; വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ് എം.എല്‍.എക്ക് നിവേദനം നല്‍കി

> **Lead Summary:** വിളക്കോട്: വര്‍ഷങ്ങളായി പൊട്ടിപൊളിഞ്ഞ വിളക്കോട് -അയ്യപ്പന്‍കാവ് പി.ഡ.ബ്ല്യൂ.ഡി റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നാവിശ്യപ്പെട്ട് മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് 2-ാം വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ് പേരാവൂര്‍ എം.എല്‍.എ അഡ്വ സണ്ണി ജോസഫിന് നിവേദനം നല്‍കി.

## Article Content

വിളക്കോട്: വര്‍ഷങ്ങളായി പൊട്ടിപൊളിഞ്ഞ വിളക്കോട് -അയ്യപ്പന്‍കാവ് പി.ഡ.ബ്ല്യൂ.ഡി റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നാവിശ്യപ്പെട്ട് മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് 2-ാം വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ് പേരാവൂര്‍ എം.എല്‍.എ അഡ്വ സണ്ണി ജോസഫിന് നിവേദനം നല്‍കി.

റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതം ദുസ്സഹനമായിട്ട് വര്‍ഷങ്ങളായി. അയ്യപ്പന്‍കാവ് കുന്ന് കയറ്റം കുറച്ച് റോഡ് വീതി കൂട്ടി മെക്കാഡം താറിങ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവിശ്യം. ജനങ്ങളുടെ മുഴുവന്‍ ആവിശ്യങ്ങളും ഉന്നയിച്ച് കൊണ്ട് നാട്ടുകാരുടെ മുഴുവന്‍ ഒപ്പോടുകൂടിയ ജനകീയ നിവേദനമാണ് എം.എല്‍.എക്ക് നല്‍കിയത്.

വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ് എം.എല്‍.എക്ക് നിവേദനം കൈമാറി, വാര്‍ഡ് വികസന സമിതി അംഗങ്ങളായ എ.പി മുഹമ്മദ്, മുഹമ്മദലി ചെങ്ങാടി, ഷഹീദ് ചെങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16700/make-vilakode-ayyappankavu-road-passable-soon)