---
title: "പെരുങ്കളിയാട്ടം: നിലംപണി തുടങ്ങി"
english_title: "Festival are beginig"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167016/festival-are-beginig"
published_at: "2023-12-04T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656db3539f602_IMG-20231204-WA0000.jpg"
keywords: []
---

# പെരുങ്കളിയാട്ടം: നിലംപണി തുടങ്ങി

> **Lead Summary:** പയ്യന്നൂർ രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 15 വർഷങ്ങൾക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായുള്ള നിലംപണി തുടങ്ങി.

## Article Content

പയ്യന്നൂർ രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 15 വർഷങ്ങൾക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായുള്ള നിലംപണി തുടങ്ങി.

ക്ഷേത്രമതിലിനകവും പുറവും ഭഗവതിയുടെ പന്തൽ മംഗലത്തിനായി ഒരുക്കുന്നതിന് തുടക്കം കുറിക്കുന്ന ചടങ്ങാണ് നിലംപണി.

മുൻകൂട്ടി നിശ്ചയിച്ച മുഹൂർത്തത്തിൽ കൈലാസകല്ലിനു സമീപം തമ്പുരാട്ടിയുടെ പ്രതിപുരുഷൻ നിലംപണിക്ക് തുടക്കമിട്ടു. അരങ്ങിലിറങ്ങിയ ദേവീ ദേവന്മാരുടെ പ്രതിപുരുഷൻമാർ കോയ്മയോടും സന്നിഹിതരായ മറ്റ് ആചാര സ്ഥാനികരോടും സമ്മതം വാങ്ങി ക്ഷേത്രം കാരണവന്മാരുടെ സാന്നിധ്യത്തിലാണ് നിലംപണി തുടങ്ങിത്.

കൈലാസക്കല്ലിനു സമീപം നിലം കിളച്ച് തല്ലിയുറപ്പിച്ച് ചാണകം മെഴുകുന്നതാണ് നിലംപണിയുടെ തുടക്കം. തുടർന്ന് അന്നദാനവും നടന്നു.

ഇനിയുള്ള ദിവസങ്ങളിൽ പെരുങ്കളിയാട്ടത്തിനുള്ള ഒരുക്കത്തിനായി മുഴുവൻ സമയവും വാലിയക്കാർ  ക്ഷേത്രത്തിലുണ്ടാകും. പാലക്ക് കുറിയിടലും കന്നിക്കലവറയ്ക്ക് കുറ്റിയടിക്കലും നാളെ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167016/festival-are-beginig)