---
title: "ചിറക്കല്‍ പുഴാതി സോമേശ്വരി ക്ഷേത്രത്തില്‍ അഖില ഭാരത ശ്രീമദ് ഭാഗവതസത്രത്തിന് കൊടിയേറി "
english_title: "Chirakkal temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167017/chirakkal-temple"
published_at: "2023-12-04T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656db54deef79_IMG-20231204-WA0001.jpg"
keywords: []
---

# ചിറക്കല്‍ പുഴാതി സോമേശ്വരി ക്ഷേത്രത്തില്‍ അഖില ഭാരത ശ്രീമദ് ഭാഗവതസത്രത്തിന് കൊടിയേറി 

> **Lead Summary:** **കണ്ണൂര്‍**: ചിറക്കല്‍ പുഴാതി സോമേശ്വരി ക്ഷേത്രത്തില്‍ നടക്കുന്ന മുപ്പത്തിയൊന്‍പതാമത് അഖില ഭാരത ശ്രീമദ് ഭാഗവതസത്രത്തിന് കൊടിയേറി.

## Article Content

**കണ്ണൂര്‍**: ചിറക്കല്‍ പുഴാതി സോമേശ്വരി ക്ഷേത്രത്തില്‍ നടക്കുന്ന മുപ്പത്തിയൊന്‍പതാമത് അഖില ഭാരത ശ്രീമദ് ഭാഗവതസത്രത്തിന് കൊടിയേറി.

ഗുരുവായൂരപ്പന്റെ തങ്കവിഗ്രഹം പുഴാതി സോമേശ്വരി ക്ഷേത്രം ദ്വാരകാപുരിയിലെ ശ്രീകോവിലില്‍ സോമേശ്വരി ക്ഷേത്രം തന്ത്രി പന്നിയോട്ടില്ലം മാധവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പ്രതിഷ്ഠിച്ചതോടെ12 ദിവസം നീണ്ടു നില്‍ക്കുന്ന ഭാഗവതസത്രത്തിന് തിരിതെളിഞ്ഞു.

ശ്രീകോവിലിനു മുന്നില്‍ തൃക്കൊടിയേറ്റും നടന്നു.ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് യജ്ഞശാലയില്‍ കോട്ടയം സൂര്യകാലടി മന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെയാണ് സത്ര യജ്ഞം ആരംഭിച്ചത്.

ഗുരുവായൂര്‍ മണിസ്വാമി ശ്രീമദ് ഭാഗവത മാഹാത്മ്യവും വിഷ്ണു സഹസ്രനാമ പാരായണവും നടത്തി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഗുരുവായുരപ്പന്റെ തങ്കവിഗ്രഹം വഹിച്ചുള്ള രഥയാത്ര ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രനടയില്‍ മേല്‍ശാന്തി കല്ലമ്പള്ളി ഇല്ലത്ത് മാധവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഗുരുവായൂരപ്പന്റെ തങ്കവിഗ്രഹപൂജയ്ക്കു ശേഷമാണ് ഘോഷയാത്രയായി കാട്ടാമ്പള്ളി റോഡിലൂടെ ദ്വാരകാപുരിയിലെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167017/chirakkal-temple)