---
title: "എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറായി പ്രമോഷൻ നേടിയ എ കെ വിജേഷിന് പേരാവൂർ റെയിഞ്ച് യാത്രയയപ്പ് നൽകി"
english_title: "Excise Circle inspector"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167044/excise-circle-inspector"
published_at: "2023-12-04T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656dd60d333fc_IMG-20231204-WA0016.jpg"
keywords: []
---

# എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറായി പ്രമോഷൻ നേടിയ എ കെ വിജേഷിന് പേരാവൂർ റെയിഞ്ച് യാത്രയയപ്പ് നൽകി

> **Lead Summary:** ദീർഘകാലം പേരാവൂർ റേഞ്ചിൽ ഇൻസ്പെക്ടർ ആയിരുന്ന ശേഷം സിഐ ആയി പ്രമോഷൻ നേടി റേഞ്ചിൽ നിന്ന് കൂത്തുപറമ്പ് സർക്കിൾ ഓഫീസിലേക്ക് സ്ഥലം മാറിപ്പോകുന്ന എ കെ വിജേഷിന് പേരാവൂർ, മട്ടന്നൂർ റേഞ്ചുകളിലെ സഹപ്രവർത്തകർ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. 

## Article Content

ദീർഘകാലം പേരാവൂർ റേഞ്ചിൽ ഇൻസ്പെക്ടർ ആയിരുന്ന ശേഷം സിഐ ആയി പ്രമോഷൻ നേടി റേഞ്ചിൽ നിന്ന് കൂത്തുപറമ്പ് സർക്കിൾ ഓഫീസിലേക്ക് സ്ഥലം മാറിപ്പോകുന്ന എ കെ വിജേഷിന് പേരാവൂർ, മട്ടന്നൂർ റേഞ്ചുകളിലെ സഹപ്രവർത്തകർ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. 

പേരാവൂർ റേഞ്ച് ഓഫീസിൽ നടന്ന 'സ്നേഹാദരം' പരിപാടിയിൽ റേഞ്ച് ഇൻചാർജ് മട്ടന്നൂർ എ ഇ ഐ ജയചന്ദ്രൻ സി അധ്യക്ഷത വഹിച്ചു. എക്സൈസ് സ്റ്റാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ജില്ലാ പ്രസിഡൻ്റ് പ്രിവൻ്റീവ് ഓഫീസർ എം ബി സുരേഷ് ബാബു, പ്രിവൻ്റീവ് ഓഫീസർമാരായ എം പി സജീവൻ, സജീവൻ തരിപ്പ, കെ ആനന്ദകൃഷ്ണൻ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ സി എം ജയിംസ്, ബാബുമോൻ ഫ്രാൻസിസ്, പി വി വത്സൻ, സി പി ശ്രീധരൻ, ദിനേശൻ ഇ സി, സതീഷ് വി എൻ, പി കെ സജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് സി, സന്ദീപ് ജി ഗണപതിയാടൻ, വനിത സിവിൽ എക്സൈസ് ഓഫീസർ കാവ്യ വാസു എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിജേഷ് മറുപടി പ്രസംഗം നടത്തി. പേരാവൂർ റേഞ്ചിലെ സഹപ്രവർത്തകർ സ്നേഹോപഹാരം നൽകി. തുടർന്ന് സ്നേഹവിരുന്ന് നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167044/excise-circle-inspector)