---
title: "നവകേരള ബസ്സിന്റെ പൈലറ്റ് വാഹനമിടിച്ച്‌ യുവാവിന് പരിക്ക്"
english_title: "Injury "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167051/injury"
published_at: "2023-12-04T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656dde40ce7d5_n562341576170169902455679fc032eda860cf5921517cf891a4644ddf0179ea7d9e0ddeb9b7e6831e3d723.jpg"
keywords: []
---

# നവകേരള ബസ്സിന്റെ പൈലറ്റ് വാഹനമിടിച്ച്‌ യുവാവിന് പരിക്ക്

> **Lead Summary:** **തൃശൂര്‍: **മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനമിടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്ക്. അത്തിക്കപ്പറമ്ബ് പുത്തന്‍വീട്ടില്‍ റഷീദിനാണ് പരിക്കേറ്റത്. ചേലക്കരയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെറുതുരുത്തിയില്‍വച്ച്‌ ഇന്ന് വൈകിട്ടാണ് അപകടം നന്നത്.

## Article Content

**തൃശൂര്‍: **മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനമിടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്ക്. അത്തിക്കപ്പറമ്ബ് പുത്തന്‍വീട്ടില്‍ റഷീദിനാണ് പരിക്കേറ്റത്. ചേലക്കരയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെറുതുരുത്തിയില്‍വച്ച്‌ ഇന്ന് വൈകിട്ടാണ് അപകടം നന്നത്.

മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് പൈലറ്റ് പോയ വാഹനമിടിച്ചാണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. തൃശൂര്‍ ചേലക്കരയിലെ നവ കേരള സദസിലേക്ക് മന്ത്രിസംഘം എത്തുമ്ബോഴായിരുന്നു അപകടം. പരിക്കേറ്റ ചെറുതുരുത്തി സ്വദേശി റഷീദിനെ വടക്കാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167051/injury)