---
title: "ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കേസ് ക്രൈംബ്രാഞ്ചിന് വിട്ടു"
english_title: "Crime branch "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167053/crime-branch"
published_at: "2023-12-04T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656de0dbf3309_n56233938017016996802982ae1857ce4ca4f2171d4b76ccebbc405c33a458909a9f424ffef4ef5f95235ba.jpg"
keywords: []
---

# ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

> **Lead Summary:** **കൊല്ലം: **ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.

## Article Content

**കൊല്ലം: **ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.

അതേസമയം, പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ പോലീസ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. 

പ്രതികളായ ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്നം കവിതരാജില്‍ കെ.ആര്‍. പത്മകുമാര്‍ (51), ഭാര്യ എം.ആര്‍. അനിതകുമാരി (39), മകള്‍ പി. അനുപമ (21) എന്നിവരാണ് ഇപ്പോള്‍ ജയിലിലുള്ളത്. പത്മകുമാര്‍ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് കഴിയുന്നത്.

ഇതുവരെ നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ ഇവര്‍ മൂന്നുപേര്‍ക്കും മാത്രമേ പങ്കുള്ളൂവെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. 

അതേസമയം, കേസില്‍ പോലീസ് നല്‍കിയ വിശദീകരണത്തില്‍ പലതരത്തിലുള്ള പൊരുത്തക്കേടുകളും ദുരൂഹതകളും നിലനില്‍ക്കുന്നുണ്ട്. കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ അടക്കമുള്ളവര്‍ ഇക്കാര്യം പരസ്യമായി ഉന്നയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167053/crime-branch)