---
title: "മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു"
english_title: "Manipur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167057/manipur"
published_at: "2023-12-04T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656de4c1956cf_n5623360761701700571940bebcbbd4e2ac50ae629887f2b9376d2035b7d14c2ebccfdb6fbf815ea4380941.jpg"
keywords: []
---

# മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു

> **Lead Summary:** **ന്യൂഡല്‍ഹി: **മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച നടന്ന അക്രമ സംഭവങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന അറിയിച്ചു. തെങ്‌നൗപാല്‍ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്‌തു ഗ്രാമത്തിലാണ് ഇരു സംഘങ്ങള്‍ തമ്മില്‍ വെടിവയ്‌പുണ്ടായത്.

## Article Content

**ന്യൂഡല്‍ഹി: **മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച നടന്ന അക്രമ സംഭവങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന അറിയിച്ചു. തെങ്‌നൗപാല്‍ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്‌തു ഗ്രാമത്തിലാണ് ഇരു സംഘങ്ങള്‍ തമ്മില്‍ വെടിവയ്‌പുണ്ടായത്.

അക്രമം നടന്ന സ്ഥലത്ത് നിന്ന് 10 കിലോ മീറ്റര്‍ അകലെയാണ് സുരക്ഷാസേനയുടെ ക്യാമ്ബ്. സേന നടത്തിയ തെരച്ചിലിലാണ് 13 മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം മൃതദേഹങ്ങള്‍ക്കരികില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിച്ചവര്‍ ലെയ്‌തു മേഖലയില്‍ നിന്നുള്ളവരല്ലെന്നും മറ്റൊരിടത്ത് നിന്ന് വന്നവരാകാമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. മരിച്ചവരുടെ പേരുവിവരം പൊലീസോ സുരക്ഷാ സേനയോ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167057/manipur)