---
title: "വിലക്ക് ലംഘിച്ച്‌ നവകേരള സദസിലെത്തി; എ വി ഗോപിനാഥിനെ സസ്‌പെന്‍ഡ് ചെയ്തു"
english_title: "Suspended "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167066/suspended"
published_at: "2023-12-04T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656de93abba16_n5623585961701701851627eae0ab6424458383ae5ec1c2e44468b9401b1af7c3f92b4dbe1917fb47487aef.jpg"
keywords: []
---

# വിലക്ക് ലംഘിച്ച്‌ നവകേരള സദസിലെത്തി; എ വി ഗോപിനാഥിനെ സസ്‌പെന്‍ഡ് ചെയ്തു

> **Lead Summary:** **പാലക്കാട്: **നവകേരളാസദസില്‍ പങ്കെടുത്ത മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. നവകേരള സദസിനെതിരായ ബഹിഷ്‌കരണാഹ്വാനം യുഡിഎഫിന്റേതാണെന്നും തന്റേതല്ലെന്നും എ വി ഗോപിനാഥ് പ്രതികരിച്ചിരുന്നു. 

## Article Content

**പാലക്കാട്: **നവകേരളാസദസില്‍ പങ്കെടുത്ത മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. നവകേരള സദസിനെതിരായ ബഹിഷ്‌കരണാഹ്വാനം യുഡിഎഫിന്റേതാണെന്നും തന്റേതല്ലെന്നും എ വി ഗോപിനാഥ് പ്രതികരിച്ചിരുന്നു. 

ജനങ്ങളുമായി സംവാദം നടത്താന്‍ മുഖ്യമന്ത്രി കാണിച്ച ഏറ്റവും തന്റേടമുള്ള നടപടിയെന്നായിരുന്നു നവകേരള സദസിനെ ഗോപിനാഥ് വിശേഷിപ്പിച്ചത്. മുന്‍ എംഎല്‍എയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗവുമായ എ വി ഗോപിനാഥ് സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് നവകേരള സദസിന്റെ പാലക്കാട്ട് നടന്ന പ്രഭാത യോഗത്തിലേക്ക് എത്തിയത്.

മുഖ്യമന്ത്രിയുടെ വികസന കാര്യങ്ങള്‍ക്ക് പിന്തുണയെന്നും പാര്‍ലമെന്റ് തെഞ്ഞെടുപ്പ് സമയത്ത് തന്റെ രാഷ്ട്രീയ നിലപാട് പറയുമെന്നും ഗോപിനാഥ് അന്ന് വ്യക്തമാക്കിയിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167066/suspended)