---
title: "നവകേരള സദസിനിടെ സ്റ്റേജിലേയ്ക്ക് ഓടിക്കയറാൻ ശ്രമം, യുവാവ് കസ്റ്റഡിയില്‍"
english_title: "Navakeralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167069/navakeralam"
published_at: "2023-12-04T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656debc86874e_n562324548170170249140461afbdd65b65ddf87557ecf339942bd4308afd15d27c433d4043086e2b872c82.jpg"
keywords: []
---

# നവകേരള സദസിനിടെ സ്റ്റേജിലേയ്ക്ക് ഓടിക്കയറാൻ ശ്രമം, യുവാവ് കസ്റ്റഡിയില്‍

> **Lead Summary:** **തൃശൂര്‍:** നവകേരള സദസിനിടെ സ്റ്റേജിലേയ്ക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കാഞ്ചേരിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ആര്യമ്ബാട് സ്വദേശി റഫീഖ് ആണ് പിടിയിലായത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ യുവാവ് സ്റ്റേജിലേയ്ക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു.

## Article Content

**തൃശൂര്‍:** നവകേരള സദസിനിടെ സ്റ്റേജിലേയ്ക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കാഞ്ചേരിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ആര്യമ്ബാട് സ്വദേശി റഫീഖ് ആണ് പിടിയിലായത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ യുവാവ് സ്റ്റേജിലേയ്ക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു.

ഉടൻ തന്നെ പൊലീസ് ഇയാളെ തടഞ്ഞ് സ്ഥലത്ത് നിന്നും നീക്കി. പിന്നീട് കസ്റ്റഡിലെടുത്തു. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പരിഹാരമായില്ലെന്ന് പറഞ്ഞാണ് യുവാവ് സ്റ്റേജിലേയ്ക്ക് കയറാൻ ശ്രമിച്ചതെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167069/navakeralam)