---
title: "വിലയെക്കാള്‍ മൂല്യത്തെ വിലമതിച്ചവരാണ് വിശുദ്ധന്മാര്‍ - ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ്"
english_title: "Gevargis Mor Stephanos"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167166/gevargis-mor-stephanos"
published_at: "2023-12-05T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ebf534ce5a_IMG-20231205-WA0039.jpg"
keywords: []
---

# വിലയെക്കാള്‍ മൂല്യത്തെ വിലമതിച്ചവരാണ് വിശുദ്ധന്മാര്‍ - ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ്

> **Lead Summary:**  വിശുദ്ധന്മാർ ജീവിതത്തിന്റെ വില കളയാതെ ജീവിച്ചവരാണ്. മറ്റുള്ളവരുടെ ജീവിതത്തിന്റെ വിലയെക്കാൾ മൂല്യത്തെ വിലമതിക്കുകയും ചെയ്തവരാണ്. മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശിലാസ്ഥാപനത്തിന്റെയും പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും, മോർ ഗീവർഗ്ഗീസ് സഹദായുടേയും ഓർമ്മപ്പെരുന്നാൾ സമാപിച്ചു.

## Article Content

 വിശുദ്ധന്മാർ ജീവിതത്തിന്റെ വില കളയാതെ ജീവിച്ചവരാണ്. മറ്റുള്ളവരുടെ ജീവിതത്തിന്റെ വിലയെക്കാൾ മൂല്യത്തെ വിലമതിക്കുകയും ചെയ്തവരാണ്. മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശിലാസ്ഥാപനത്തിന്റെയും പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും, മോർ ഗീവർഗ്ഗീസ് സഹദായുടേയും ഓർമ്മപ്പെരുന്നാൾ സമാപിച്ചു.

പ്രധാന പെരുന്നാൾ ദിനമായ ഡിസംബർ 3 ന് വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിലാണ് തിരുമേനി ഇക്കാര്യം ഉത്ബോദിപ്പിച്ചത്. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അഭിവന്ദ്യ തിരുമേനി പ്രധാന കാർമ്മികത്വം വഹിച്ചു. വന്ദ്യ ജോർജ്ജ് മനയത്ത് കോർ-എപ്പീസ്കോപ്പാ, ഫാ.ബേബി ഏലിയാസ് കാരക്കുന്നേൽ എന്നീ വൈദീകർ സഹകാർമ്മികത്വം വഹിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ.ബിജുമോൻ കർളോട്ടുകുന്നേൽ, സഹ വികാരിമാരായ ഫാ.ബേസിൽ വട്ടപ്പറമ്പിൽ, ഫാ.സോജൻ വാണാക്കുടി, ഫാ. അലക്സ് പന്തനാൽ ട്രസ്റ്റി മത്തായികുഞ്ഞ് പുളിനാട്ട്, സെക്രട്ടറി സിജോ മാത്യു തുരുത്തുമ്മേൽ, ജോ.ട്രസ്റ്റി ജോഷി മാമ്മൂട്ടത്ത് എന്നിവർ നേതത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167166/gevargis-mor-stephanos)